Image

വികസത്തിന് എതിരു നില്‍ക്കുന്നത് മാനസിക നിലകള്‍ മൂലമെന്നു പിണറായി

Published on 31 March, 2018
വികസത്തിന് എതിരു നില്‍ക്കുന്നത് മാനസിക നിലകള്‍ മൂലമെന്നു പിണറായി
വികസത്തിന് ചിലര്‍ എതിരു നില്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നിലകള്‍ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തിന് ഏറെ മുന്നോട്ടു പോകാനുണ്ടെന്നും, ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തന്നെ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തെ ലോക നിലവാരത്തിലേക്ക് നയിക്കാനുള്ള പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് പിണറായി പറഞ്ഞു. തുറമുഖങ്ങളും, വിമാനത്താവളങ്ങളും, പൊതുഗതാഗത സംവിധാനങ്ങളും ഒരുക്കുന്നതിനൊപ്പം, വന്‍കിട പദ്ധതികളും യാഥാര്‍ഥ്യമാകേണ്ടതുണ്ട്.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇവ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏതു കാര്യത്തെയും എതിര്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നിലയുടെ പ്രശ്‌നമാണെന്നും, വികസനത്തിനായി ഏവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, പുതുതായി രൂപീകരിച്ച കുന്നംകുളം താലൂക്ക് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികളുമായി എത്തുന്നവരോട് മാന്യമായ പെരുമാറ്റം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക