Image

ഏവര്‍ക്കും ഫൊക്കാനയുടെ ഈസ്റ്റര്‍ ദിനാശംസകള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 31 March, 2018
 ഏവര്‍ക്കും ഫൊക്കാനയുടെ ഈസ്റ്റര്‍ ദിനാശംസകള്‍
എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ ഈസ്റ്റര്‍ ദിനാശംസകള്‍.

സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റര്‍ കൂടി വരികയായി. ഈസ്റ്റര്‍ ദൈവത്തിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പാണ് , ഇത് മനുഷ്യരാശിയുടെ നന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്ന് അടര്‍ത്തി നന്മയുടെ പാതയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന ഒരു ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നത്. 

സ്നേഹവും, കരുണയും കൊണ്ട് ഒരു നല്ല ജീവിതം മുന്നോട്ട് പോകുവാനുള്ള കരുത്ത് ദൈവം നമുക്ക് നല്‍കുന്നു. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ തത്വങ്ങള്‍ ഉദ്ഘോഷിക്കുന്ന ഈ ദിനത്തില്‍ ദൈവത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എല്ലാ മനുഷ്യരിലും ഒരു പുതിയ ഉണര്‍വ്വ് ഉണ്ടാകുവാന്‍ കഴിയട്ടെ എന്നും ഫൊക്കാന ആശംസിക്കുന്നു.

ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ മലയാളികള്‍ക്കും ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷറര്‍ ഷാജി വര്‍ഗീസ് ,എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്‍ ജോര്‍ജി വര്‍ഗീസ് ,ഫൗണ്ടേഷന്‍ ചെയര്മാന്‍ പോള്‍ കറുകപ്പിള്ളില്‍ ,വിമന്‍സ് ഫോറം ചെയര്‌പേഴ്‌സന്‍ ലീലാ മാരേട്ട്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ മറ്റു എക്‌സികുട്ടീവ് അംഗംങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക