Image

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചു

രാജു വേലംകാല Published on 01 April, 2018
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചു
അബര്‍ഡീന്‍ : സ് കോട്ട്‌ലണ്ടില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവ വാരം ആചരിക്കുന്ന അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍നടത്തിവന്നിരുന്നതു പോലെ ഈ വര്‍ഷവും കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചു.

മാര്‍ച്ച് 31 വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥന. തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്ന പ്രഖ്യാപനം, ഉയര്‍പ്പു പെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകള്‍.റവ: ഫാ. എല്‍ദോസ് കക്കാടന്റെ നേത്രുത്വത്തില്‍ വി. കുര്‍ബാന, സ്ലീബാ ആഘോഷം. സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവ വാരം അവസാനിച്ചു

മാര്‍ച്ച് 24 - തീയതി ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31- ശനിയാഴ്ച വരെ അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ്എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു നടത്തിയ കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ച സ്‌കോട്ട്‌ലണ്ടിലും, അബര്‍ഡീന്റെ പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികള്‍ക്കും കര്‍ത്രുനാമത്തില്‍ നന്ദി രേഖപ്പെടുത്തുന്നു

കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി- റവ ഫാ: എബിന്‍ മാര്‍ക്കോസ് - 07736547476
സെക്രട്ടറി - രാജു വേലംകാല -07789411249, 01224 680500
ട്രഷറാര്‍-ജോണ്‍ വര്‍ഗീസ് -07737783234, 01224 467104
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചുഅബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചുഅബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചുഅബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചുഅബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചുഅബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഉയര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക