Image

പറക്കും കാറില്‍ യാത്ര ചെയ്യാന്‍ തയ്യാറായിക്കൊള്ളു!

ജോര്‍ജ് തുമ്പയില്‍ Published on 01 April, 2018
പറക്കും കാറില്‍ യാത്ര ചെയ്യാന്‍ തയ്യാറായിക്കൊള്ളു!
ന്യൂയോര്‍ക്ക്:
ഇനി ട്രാഫിക്ക് ഒരു പ്രശ്‌നമേയല്ല. പറക്കും കാറുകള്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ കിറ്റി ഹോക്ക് തീരുമാനിച്ചിരിക്കുന്നു. ഫ്‌ളൈയിങ് കാറുകള്‍ക്കൊപ്പം സ്വന്തം നിലയില്‍ പറക്കും ടാക്‌സിയും വിപണിയിലേക്ക് അവതരിപ്പിക്കുന്നുണ്ടത്രേ. കോറ എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന് ഹെലികോപ്റ്ററുകള്‍ പോലെ നേരേ മുകളിലേക്കു ടേക്ക് ഓഫ് ചെയ്യാനും നിലത്തിറങ്ങാനും കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

എന്നാല്‍ ഇത്തരം ടാക്‌സികള്‍ പറപ്പിക്കാനുള്ള അനുവാദം ഇതുവരെ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നല്‍കിയിട്ടില്ല. അതു കൊണ്ടു തത്ക്കാലം ന്യൂസിലന്‍ഡില്‍ കോറ ഇറക്കാനാണ് കിറ്റി ഹോക്കിന്റെ പദ്ധതി. കിവീസ് സര്‍ക്കാരില്‍നിന്നുള്ള അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് തുടങ്ങും. ഇതിനായി ന്യൂസിലന്‍ഡ് സര്‍ക്കാരും സീഫിര്‍ എയര്‍വര്‍ക്‌സും (കോറ സര്‍വീസ് നടത്താന്‍ കിറ്റി ഹോക്ക് രൂപീകരിച്ച കമ്പനി) ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. 

ഗൂഗിളിന്റെ എക്‌സ് ലാബ്‌സിന്റെ സ്ഥാപകനായ സെബാസ്റ്റ്യന്‍ ത്രണ്‍ ആണ് കമ്പനിയുടെ സിഇഒ. 13 ഇലക്ട്രിക് മോട്ടോറുകളാണ് കോറയുടെ ശക്തി. മുകളിലേക്ക് ഉയരാനും പറക്കാനും ഈ മോട്ടോറുകള്‍ കോറയെ സഹായിക്കും. പരമാവധി വേഗം മണിക്കൂറില്‍ 177 കിലോമീറ്റര്‍. ഒരു തവണ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. രണ്ടു യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വാഹനം ഓട്ടോമാറ്റിക്കായാണ് പറക്കുന്നത്. അതു കൊണ്ട് തന്നെ പൈലറ്റ് ലൈസന്‍സ് വേണ്ടത്രേ. രണ്ടു വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ആപ്പിലൂടെ ടാക്‌സി സര്‍വീസ് വ്യാപകമാക്കാനാണ് കമ്പനിയുടെ തീരുമാനം. 
പറക്കും കാറില്‍ യാത്ര ചെയ്യാന്‍ തയ്യാറായിക്കൊള്ളു!പറക്കും കാറില്‍ യാത്ര ചെയ്യാന്‍ തയ്യാറായിക്കൊള്ളു!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക