Image

ചിദംബരസ്മരണ : ഈ പുസ്തകം വായിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്

അശ്വതി ശങ്കര്‍ Published on 01 April, 2018
ചിദംബരസ്മരണ : ഈ പുസ്തകം വായിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്
ഒരു മദ്ധ്യാഹ്നത്തില്‍ നടന്ന് ക്ഷീണിച്ച് വിയര്‍ത്തു കുളിച്ച് ഞാന്‍ "സമുദ്ര താര" എന്ന വീട്ടിലേക്ക് കയറി ചെന്നു .

കട്ടിലില്‍ കമലാദാസ് ഇരിക്കുകയായിരുന്നു .. ശരിക്കും ഒരു രാജ്ഞി.അഗ്‌നിയുടെ നിറമുള്ളഉത്തരേന്ത്യന്‍ സാരി.അഴിച്ച് വിടര്‍ത്തിയിട്ട മുടി,നെറ്റിയില്‍ വലിയ സിന്ദൂരപ്പൊട്ട്, കഴുത്തിലുംകാതിലും കൈയിലും കാലിലും വെള്ളിയാഭരണങ്ങള്‍ . രത്‌നങ്ങള്‍ .അരയില്‍ വലിയൊരു താക്കോല്‍ക്കൂട്ടം .വലിയ ഒരു സ്ത്രീ.മുഖത്ത് രാജകീയമായ കുലീനത.ചിത്തോറിലെ കൊട്ടാരത്തില്‍ അഗ്‌നി പ്രവേശം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന റാണിപത്മിനിയെ ആണ് ഓര്‍മ്മ വന്നത്.അവരുടെ
കണ്ണുകളില്‍ ഒരു ഉന്മാദം ഉണ്ടായിരുന്നു. ഏതോഭഗവതി ആവേശിച്ച പോലെ . ഞാന്‍ ഭയത്തോടും ആദരവോടും അവരെ തൊഴുതു.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മനസില്‍ തീക്ഷ്ണമായി തങ്ങി നില്‍ക്കുന്ന ഓര്‍മ്മകളിലൊ ന്നാണിത്. ഇതു പോലെ മറക്കാനാവാത്ത 39 ഓര്‍മ്മക്കുറിപ്പുകള്‍.ചുള്ളിക്കാടിന്റെ ഓരോവേദനിക്കുന്ന ഓര്‍മ്മയും വായനക്കാരന്റെഹൃദയത്തെ അതിലും വേദനയോടെ നുറുക്കുന്നു.ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലുംപ്രതീക്ഷിക്കാത്ത പലതും നമുക്കായി ജീവിതംകരുതി വെക്കുന്നു എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ചുള്ളിക്കാടിന്റെ കവിതകളുടെ അഗാധതയില്‍ നിഴലിക്കുന്ന വേദനകളും സൗന്ദര്യവുംനമുക്കറിയാവുന്നതാണ് .അതുപോലെ തീക്ഷ്ണമാ ണ് ആ മാന്ത്രിക വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന ഗദ്യവും .. ഈ ക്ലാസിക് പുസ്തകം മിക്കവരും വായിച്ചതാവും.വായിക്കാത്തന്റെ കൂട്ടുകാരുടെ ശ്രദ്ധയ്ക്കായി ഞാനിതിവിടെ കുറിക്കുന്നു .. ഒരിക്കലും ഈ പുസ്തകം വായിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.
ചിദംബരസ്മരണ : ഈ പുസ്തകം വായിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്
ചിദംബരസ്മരണ : ഈ പുസ്തകം വായിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്
Join WhatsApp News
ഡോ.ശശിധരൻ 2018-04-01 15:32:37
തന്റെ കവിതകൾ സ്കൂളുകളിലും ,കോളേജുകളിലും ,യൂണിവേഴ്സിറ്റി തലങ്ങളിലും പഠിപ്പിക്കാൻ യോഗ്യതയുള്ള അദ്ധ്യാപകർ ഇല്ലാത്തതു കൊണ്ട് സിലബസ്സിൽ നിന്നും കവിതൾ എടുത്തുമാറ്റണമെന്നും ഒറ്റ കുട്ടികളെയും തന്റെ കവിതകൾ പഠിപ്പിയ്ക്കരുത്‌മെന്നാണ്ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു പ്രസ്താവനയിലൂടെ കർശനമായ ഉത്തരവ് നൽകിയത് .ഒരു കുട്ടി സ്വയം എഴുതിയ തന്റെ കവിത ബാലൻചന്ദ്രൻ ചുള്ളിക്കാടിന് വായിക്കാൻ കൊടുത്തപ്പോൾ കവിതയിൽ കണ്ട അക്ഷരത്തെറ്റാണ് ചുള്ളിക്കാടിനെ പ്രകോപിതനാക്കിയത്. ഇതേ ബാലചന്ദ്രൻ ചുള്ളിക്കാട് താൻ എഴുതിയ കവിത കവിയത്രി ശ്രീമതി സുഗതകുമാരിക്ക് വായിക്കാൻ കൊടുത്തപ്പോൾ കുറെ അക്ഷരതെറ്റുണ്ടെന്ന് സുഗതകുമാരി ചൂണ്ടിക്കാണിച്ചപ്പോൾ ,”ആ അക്ഷരത്തെറ്റ് എന്റെ കവിതയിൽ അവിടെ കിടക്കട്ടെ”എന്ന് ചുള്ളിക്കാട് സുഗതകുമാരി ടീച്ചറിനോട് പറഞ്ഞത് നാട്ടുകാർക്ക് മുഴുവൻ അറിയില്ലെങ്കിലും കുറച്ചു പേർക്കെങ്കിലും അതറിയാം എന്നുള്ളതു ചുള്ളിക്കാട് മറക്കരുത് .ജീവിതം സാഹിത്യത്തോളം ഉയരാൻ കഴിയാത്ത ഒരു സാഹിത്യകാരന്റയും യാതൊന്നും കൂട്ടികളെ പഠിപ്പിക്കാതിരിക്കുക എന്ന് തന്നെയാണ് ഏറ്റവും ഉചിതമായ ,ഉത്തമമായ തീരുമാനം.അതുകൊണ്ടു ഈ പുസ്തകം വായിക്കാനുള്ള അവസരം ഈ ജീവിതത്തിൽ നഷ്ടപ്പെടുത്തിയാൽ ഒന്നും സംഭവിക്കില്ല.ആത്മാനാം മാനുഷം മന്യേ: ഞാൻ മനുഷ്യനാണ് .തെറ്റ് ചെയ്യാത്തവർ ആരുമില്ല ,ഈ ലോകത്തിൽ. (ഡോ.ശശിധരൻ)
സ്മരണ 2018-04-01 22:15:28
ചിദംബരസ്മരണകൾ വായിച്ചിട്ടുണ്ടെങ്കിൽ ശശി ഇങ്ങനെ തട്ടിവിടില്ല
വിദ്യാധരൻ 2018-04-01 23:28:48
ചിദംബര സ്മരണകളില്ലെങ്കിലും
ചുള്ളിക്കാടിന്റെ കവിതകളാം 
ഇടനാഴി ഇല്ലെങ്കിലും , 
മാപ്പുസാക്ഷി ഇല്ലേങ്കിലും 
യാത്രാമൊഴികൾ ഇല്ലെങ്കിലും , 
മനുഷ്യേന്റെ കൈകളിലെങ്കിലും 
ഖനി ഇല്ലെങ്കിലും 
പരീക്ഷ ഇല്ലെങ്കിലും 
പാബ്ലോ നെരൂദയ്ക്കൊരു 
സ്തുതി ഗീതമില്ലെങ്കിലും 
ഹംസഗാനമില്ലെങ്കിലും 
ദുഃഖവെള്ളിയാഴ്ച ഇല്ലെങ്കിലും
അമാവാസിയില്ലെങ്കിലും 
ആദ്യരാത്രിയും കളിവിളക്കുമില്ലെങ്കിലും 
കൂലിപ്പണിക്കാരന്റ ചിരിയും 
കാമുകൻറെ ഡയറിയുമില്ലെങ്കിലും 
ആള്മാറാട്ടവും, ജന്മദിനവും 
സ്നേഹവും, ആനന്ദധാരയും 
സഹശയനവും ഡ്രാക്കൂളയും 
യാമിനിനൃത്തവും, മുലകുടിയും 
ഋതുഭേദങ്ങളും, ബാധയും ശാപവും 
ഗൗരിയും അന്നവും ഇല്ലെങ്കിലും 
ജീവിതം മുന്നോട്ടുപോകും 
കുട്ടികൾ പഠിക്കും 
പുത്തൻ കവികൾ ജനിക്കും 
മരിക്കും തദ്‌ഗതി തടുക്കാവാനാവില്ലാർക്കുമേ'
'ചങ്ങമ്പുഴ കവിതയിലെ തീവൃത, 
യുവത്വം, പദാന്വയ നവീനത, 
വാഗ്സംഗീതം, നിർമാണ കൗശലത 
വാസന വൈഭവം, സ്വരവൈവിദ്യം, 
സമ്പൂർണ്ണമായ സുതാര്യത 
അനർഗ്ഗളമായ ഊർജ്ജ പ്രവാഹം' 
എന്നീ വൈശിഷ്ട്യങ്ങൾ 
ഉണ്ടെന്നുള്ള സച്ചിദാനന്ദ 
നിരീക്ഷണം പച്ച കള്ളം
ചങ്ങമ്പുഴ കവിതകൾ 
ചുണ്ടിലൂറുമ്പോൾ 
ചുള്ളിക്കാടിന്റെ കവിതകൾ 
ചുള്ളിക്കാട്ടിലുറങ്ങുന്നു
കൂപ്പു കൈ കുട്ടികളെ മുക്തരാക്കിയതിന് 
പോയി പഠിക്കട്ടെയവർ 
ഗ്രന്ഥശാലകളിൽ നമ്മളുടെ 
പൂർവ്വ കവികൾ വിട്ടുപോയ 
കാവ്യപാരമ്പര്യ ചരിത്രം 

" കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;
ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;
മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും
ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി
അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരരമണികൾ കൈമണികൾ കൊട്ടി
വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി
സതതസുഖസുലഭതതൻ നിറപറവച്ചു
ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു
തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
സങ്കൽപസുഷമകൾ ചാമരം വീശി
സുരഭിലമൃഗമദതിലകിത ഫാലം
സുമസമ സുലളിത മൃദുലകപോലം
നളിനദല മോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം
ഘനനീല വിപിനസമാന സുകേശം
കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം
മണികനക ഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൌന്ദര്യമേളം
മുനിമാരും നുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം
ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ
ജടതൻ ജ്വരജൽപനമയമായ മായ
മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ
മലരുകൾ മലയാളകവിതേ, നിൻമുന്നിൽ
നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം
കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-
വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
കിളിപാറും മരതകമരനിരകൾ
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ
കവരുന്നു കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം
തവചരണ ചലനകൃത രണിതരസരംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ
കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ
കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ
പലതും കടന്നുകടന്നു ഞാൻ പോയി
പരിധൃത പരിണതപരിവേഷനായി
ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
മായികേ നീ നിൻ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പലചേഷ്ടകൾ കാട്ടി
വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ
തവതലമുടിയിൽനിന്നൊരുനാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ" (കാവ്യനർത്തകി )
Lambo 2018-04-02 08:18:48
ചേട്ടാ
കവയിത്രി
ഡോ.ശശിധരൻ 2018-04-02 11:52:10

തെറ്റ് ചൂണ്ടികാണിച്ചതിന് വളരെ നന്ദി.

(ഡോ.ശശിധരൻ)

തെറ്റും ശരിയും 2018-04-02 17:12:31
കേരള സർക്കാർ ഔദ്യോഗികഭാഷാ വകുപ്പ് നിഘണ്ടു- തെറ്റും ശരിയും
കവയത്രി  തെറ്റ്
കവയിത്രി  ശരി
https://glossary.kerala.gov.in/t_and_f.php
Joseph 2018-04-02 13:14:02
ഗൂഗിളിൽ മലയാളം ഡിക്ഷ്ണറി തേടുന്നവർ 'കവയത്രി'യെന്നു കാണും. എന്റെ കൈവശമുള്ള ടി. രാമലിംഗം പിള്ളയുടെ ഡിക്ഷ്ണറിയിൽ 'കവിയത്രി' എന്നാണ് കാണുന്നത്. മാതൃഭൂമി, മനോരമ പ്രസിദ്ധീകരണങ്ങളിലുള്ള ലേഖനങ്ങളിൽ 'കവിയത്രി' എന്ന പദം എവിടെയും ഉപയോഗിച്ചിരിക്കുന്നു. കവിയെ എന്തിനു 'കവ' എന്നാക്കുന്നതെന്നും മനസിലാകുന്നില്ല.  
വിദ്യാധരൻ 2018-04-02 19:45:03
കവയ്ക്കുന്നതിന് മുന്പേവരും ശ്രദ്ധിക്കണം 
കവയുടെ   അർത്ഥമെന്തെന്ന് 
കവയ്ക്കർത്ഥമുണ്ട് കവിത കുറിയ്ക്കുകയെന്നു 
കവയിത്രിയെ കവിയെന്നും വിളിക്കാം 
കവയ്ക്കുന്നവൾ എന്നും വിളിക്കാം 
കവയ്ക്കർത്ഥമില്ലാതെയും 
കവിത്വമില്ലാതെ കവച്ചിട്ടെന്തു കാര്യം
കവിയായാലും കവയിത്രിയായാലും 

കവയിത്രി -(കവയിതൃ ) കവിത എഴുതുന്നവൾ ; വിദൂഷി, പു . കവയിതാവ് 
കവയ്ക്കുക ; കവിതയുണ്ടാക്കുക (പരിഹാസദ്യോതകം)

വെന്മണി 2018-04-02 23:52:33
കവയിത്രി കവച്ചിടുമ്പോൾ 
കവയിത്തിരി നന്നാകുകിൽ 
കവയ്ക്കുവോർക്ക് സുഖവും 
കവിതയ്ക്ക്ഴകുമേറിടും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക