Image

അഡ്വ: പി.കെ ഫൈസല്‍ സോഷ്യല്‍ ഡിഗ്‌നിറ്റി അവാര്‍ഡ് ഡോ: പുത്തൂര്‍ റഹ്മാന്‍ സാഹിബിനു സമ്മാനിച്ചു

Published on 02 April, 2018
അഡ്വ: പി.കെ ഫൈസല്‍  സോഷ്യല്‍ ഡിഗ്‌നിറ്റി അവാര്‍ഡ് ഡോ: പുത്തൂര്‍ റഹ്മാന്‍ സാഹിബിനു  സമ്മാനിച്ചു
ദുബൈ: ഇ.എം.ഇ.എ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനും ബഹുമുഖ പ്രതിഭയും നിയമ  മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന അഡ്വക്കേറ്റ് പി.കെ ഫൈസലിന്റെ നാമധേയത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് അലുംനി യു.എ.ഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ 'സോഷ്യല്‍ ഡിഗ്‌നിറ്റി  അവാര്‍ഡ്' യു.എ ഇ കെ.എം.സി.സി പ്രസിഡന്റ് ഡോക്ടര്‍ പുത്തൂര്‍ റഹ്മാന്‍ സാഹിബിനു സമ്മാനിച്ചു.  അജ്മാന്‍ വുഡ്‌ലേം പാര്‍ക്ക് സ്‌കൂളില്‍ വെച്ചു നടന്ന യു.എ.ഇ 
ഇ.എം.ഇ.എ മെഗാ അലുംനി മീറ്റ് 'എമിസ്റ്റാള്‍ജിയ '18' ല്‍ വെച്ചു അജ്മാന്‍ റോയല്‍ ഫാമിലിയിലെ ശൈഖ് അബ്ദുല്ല ബിന്‍ സഖര്‍ അല്‍ നുഹൈമിയാണ് അവാര്‍ഡ് വിതരണം നടത്തിയത്. കാലിക്കറ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ വി.പി സകീര്‍ ഹുസൈന്‍ മുഖ്യാതിഥി ആയിരുന്നു. ഇ.എം.ഇ.എ കോളേജ് ഇന്റെര്‍ണല്‍ ക്വാളിറ്റി അസ്സുറണ്‍സ് സെല്‍  (IQAC) ഏര്‍പ്പെടുത്തിയ ബെസ്റ്റ് ട്രൈനെര്‍ അവാര്‍ഡിന് അര്‍ഹനായ സി.എ സലാമിന് ഡോക്ടര്‍ പുത്തൂര്‍ റഹ്മാന്‍ മൊമെന്റോ നല്‍കി. സുഹൈന വാഴക്കാട് ബെസ്റ്റ് കണ്ടന്റ് റൈറ്റര്‍ പുരസ്‌കാരത്തിനും ബേബി ഷെമിന ചുക്കാന്‍ ബെസ്റ്റ് നെയിം നോമിനേഷന്‍ പുരസ്‌കാരത്തിനും അര്‍ഹരായി. പൂര്‍വ വിദ്യാര്‍ത്ഥിയും പ്രശസ്ത മോട്ടിവേഷന്‍ ട്രെയ്‌നറുമാ സി.എ സലാം ക്ലാസ്സെടുത്തു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  പ്രത്യകം  വിനോദ പരിപാടികളും സംഘടിപ്പിച്ചു.  അലുംനി പ്രസിഡന്റ് പി.അബ്ദുല്‍ ജലീല്‍ അധ്യക്ഷം വഹിച്ചു.  പപ്പായ മ്യൂസിക് ബാന്‍ഡ് ടീം അവതരിപ്പിച്ച മ്യൂസിക് നെറ്റും അരങ്ങേറി. മജീദ് പന്തല്ലൂര്‍, വി.ടി.എം മുസ്തഫ വേങ്ങര , കെ.പി സാജിദ് കുറ്റൂര്‍, ഷാനൂഫ് മൊക്കാന്‍, നൗഫല്‍ എ.പി, സൈദലവി എന്നിവര്‍ പങ്കെടുത്തു.  ശരീഫ് നെല്ലൂര്‍, ലാഹുല്‍ സാദിഖ് കാപ്പന്‍,അജിഷ മുഹമ്മദ്, നിഷ,  നേതൃത്വം നല്‍കി . സലാം ചെമ്മാട് സ്വാഗതഗവും നജ്മുദ്ധീന്‍ നന്ദിയും പറഞ്ഞു

അഡ്വ: പി.കെ ഫൈസല്‍  സോഷ്യല്‍ ഡിഗ്‌നിറ്റി അവാര്‍ഡ് ഡോ: പുത്തൂര്‍ റഹ്മാന്‍ സാഹിബിനു  സമ്മാനിച്ചു
അഡ്വ: പി.കെ ഫൈസലിന്റെ നാമധേയത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് അലുംനി യു.എ.ഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ 'സോഷ്യല്‍ ഡിഗ്‌നിറ്റി അവാര്‍ഡ്' യു.എ ഇ കെ.എം.സി.സി പ്രസിഡന്റ് ഡോക്ടര്‍ പുത്തൂര്‍ റഹ്മാന് ശൈഖ് അബ്ദുല്ല ബിന്‍ സഖര്‍ അല്‍ നുഹൈമി നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക