Image

സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ മരണം അര്‍ഹിക്കുന്നതായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച നഴ്‌സിനെ പിരിച്ചുവിട്ടു.

പി.പി.ചെറിയാന്‍ Published on 02 April, 2018
സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ മരണം അര്‍ഹിക്കുന്നതായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച നഴ്‌സിനെ പിരിച്ചുവിട്ടു.
സാക്രമെന്റൊ: നിരായുധനായ കറുത്ത വര്‍ഗ്ഗക്കാരന്‍ സ്റ്റീഫന്‍ ക്ലാര്‍ക്കിനെ സാക്രമെന്റാ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത് അര്‍ഹിക്കുന്നതായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച നേഴ്‌സ് ഫേയ്ത്തിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. മാര്‍ച്ച് 29 വ്യാഴാഴചയാണഅ പുറത്താക്കല്‍ നോട്ടീസ് നല്‍കിയത്.

ഇരുപത്തിരണ്ടു വയസ്സുള്ള ക്ലാര്‍ക്കിന്റെ കൈവശമുണ്ടായിരുന്ന സെല്‍ഫോണ്‍ തോക്കാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു, അസമയത്ത് ബാക്ക്യാര്‍ഡില്‍ കണ്ടെത്തിയ ക്ലാര്‍ക്കിനു നേരെ പോലീസ് നിറയൊഴിച്ചത്. ഇരുപതു വെടിയുണ്ടകളാണ് ക്ലാര്‍ക്കിന്റെ ശരീരത്തില്‍ പതിച്ചത്. മാര്‍ച്ച് 18നായിരുന്നു സംഭവം.

എ്ന്തിനാണ് ക്ലാര്‍ക്ക് പോലീസിന് പിടികൊടുക്കാതെ ഫെന്‍സ് ചാടികടന്ന് ബാക്ക് യാര്‍ഡില്‍ ഒളിച്ചത്. ഈ വിഡ്ഢിത്തം കാണിച്ച അയാള്‍ക്ക് മരണം അര്‍ഹിക്കുന്നതായിരുന്നു' എന്ന് ഈ സംഭവത്തിനുശേഷം ഫെയ്ത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ഫേസ്ബുക്ക് കുറിപ്പ് വൈറലായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആശുപത്രി അധികതര്‍ നിര്‍ബന്ധിതരായത്.

കൈസര്‍ റോസ് വില്ല മെഡിക്കല്‍ സെന്റര്‍ ലേബര്‍ ആന്റ് ഡെലിവറി വിഭാഗത്തിലെ നഴ്‌സായിരുന്നു ഫെയ്ത്ത്. ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചുവെങ്കിലും, പിന്നീട് ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. ഫേയ്‌സ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയായില്‍ അഭിപ്രായങ്ങള്‍ തട്ടിവിടുന്നവര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് ഈ നടപടി.

സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ മരണം അര്‍ഹിക്കുന്നതായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച നഴ്‌സിനെ പിരിച്ചുവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക