Image

ജയരാജന്‌ തിരിച്ചടി; യുഎപിഎ ചുമത്തിയത്‌ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Published on 02 April, 2018
ജയരാജന്‌ തിരിച്ചടി; യുഎപിഎ ചുമത്തിയത്‌ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കതിരൂര്‍ മനോജ്‌ വധക്കേസില്‍ യുഎപിഎ ചുമത്തിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ്‌ ജയരാജന്റെ ആവശ്യം നടപ്പാക്കാന്‍ ആവില്ലെന്ന്‌ വ്യക്തമാക്കി ഹര്‍ജി തള്ളിയത്‌. ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്‌ സിബിഐ, യുഎപിഎ ചുമത്തിയതെന്ന്‌ ആരോപിച്ച്‌ ജയരാജന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ നേരത്തേ തള്ളിയിരുന്നു. തുടര്‍ന്നാണ്‌ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്‌.

മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്‌ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്‌. .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക