Image

ജസ്റ്റിസ്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

Published on 02 April, 2018
 ജസ്റ്റിസ്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന: കൂടുതല്‍  വിവരങ്ങള്‍ പുറത്ത്‌


ദില്ലി: ജസ്റ്റിസ്‌ ബിഎച്ച്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

മഹാരാഷ്ട്രയിലെ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഡോക്ടര്‍, ലോയയുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്നും കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

രേഖകള്‍ പ്രകാരം, നാഗ്‌പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. എന്‍കെ തുംറാം ആണ്‌ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയിരിക്കുന്നത്‌.

എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസ്‌ സര്‍ക്കാരില്‍ ധനമന്ത്രിയായ സുധീര്‍ മുംഗന്‍തിവാറിന്റെ ബന്ധുവായ ഡോ. മകരന്ദ്‌ വ്യവഹാരെയാണ്‌ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയതെന്ന്‌ കാരവന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു

മഹാരാഷ്ട്ര ബിജെപി സര്‍ക്കാരില്‍ രണ്ടാമനെന്ന പദവിയുള്ള വ്യക്തിയാണ്‌ സുധീര്‍ മുംഗന്‍തിവാര്‍. 2014ലായിരുന്നു ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്‌. പോസ്റ്റ്‌ മോര്‍ട്ടം നടത്താന്‍ വ്യവഹാരെ പ്രത്യേക താതപര്യമെടുത്തിരുന്നു.

തലയുടെ പരിശോധനയുമായി ബന്ധുപ്പെട്ട്‌ തന്നെ ചോദ്യം ചെയ്‌ത ജൂനിയര്‍ ഡോക്ടറെ ഇയാള്‍ വഴക്കുപറയുകയും ചെയ്‌തതായി പങ്കെടുത്ത മറ്റുള്ളവര്‍ വെളിപ്പെടുത്തി.

ലോയയുടെ തലക്കുപിന്നിലെ മുറിവുപരിശോധിക്കുന്ന സമയത്താണ്‌ തര്‍ക്കങ്ങള്‍ ഉടലെടുത്തത്‌.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കുപിന്നില്‍ മുറിവില്ലെന്നാണ്‌ വിശദീകരിക്കുന്നത്‌. എന്നാല്‍ മുറിവുണ്ടായിരുന്നതായി മറ്റു ജീവനക്കാര്‍ ഉറപ്പിച്ചു പറയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക