Image

ജേക്കബ് തോമസിന് ആശ്വാസം, കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Published on 02 April, 2018
ജേക്കബ് തോമസിന് ആശ്വാസം, കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു
ജേക്കബ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കോടതിയലക്ഷ്യം നടത്തിയതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല, സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള പരാമര്‍ശങ്ങള്‍ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഹൈക്കോടതിയിലെ കേസ് സുപ്രീം കോടതിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.

കേന്ദ്ര വിജിലന്‍സ് കമീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ടായത്. ഹൈകോടതിയില്‍ നിന്ന് തനിക്കെതിരെ തുടര്‍ച്ചയായി പരമാര്‍ശമുണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലന്‍സ് കമ്മിഷണര്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അദ്ദേഹം പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ജേക്കബ് തോമസിനെതിരേ ഹൈകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക