Image

യുഎഇ തൊഴില്‍ വിസ,സ്വഭാവ സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Published on 02 April, 2018
യുഎഇ തൊഴില്‍ വിസ,സ്വഭാവ സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
യുഎഇ തൊഴില്‍ വിസക്കു സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു അറയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിബന്ധന നീട്ടിവെക്കുന്നതായി യുഎഇ മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഇളവ് ബാധകമാണ്. 

വിദേശികള്‍ സ്വന്തം നാടുകളില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന വ്യവസ്ഥ കഴിഞ്ഞ ഫെബ്രുവരി നാലു മുതലാണ് നിര്‍ബന്ധമാക്കിയിരുന്നത്. തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എതൊരു വിദേശിയും സ്വന്തം രാജ്യത്തുനിന്നോ അഞ്ചു വര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്നായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടഫിക്കറ്റ് എന്നിവയെപ്പോലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആ രാജ്യത്തെ യുഎഇ എംബസിയില്‍ നിന്നോ യുഎഇ വിദേശ കാര്യ രാജ്യാന്തര സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള 'ഹാപ്പിനെസ്' കേന്ദ്രങ്ങളിലോ സാക്ഷ്യപ്പെടുത്തുകയും വേണം. ഇത് ഹാജരാക്കിയാല്‍ മാത്രമേ വിസ ഇഷ്യൂ ചെയ്യൂവെന്നായിരുന്നു അറിയിപ്പ്. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ നീട്ടിവെച്ചത്. ട്വിറ്ററില്‍ നടത്തിയ അന്വേഷണത്തിനാണ് മന്ത്രാലയത്തിന്റെ മറുപടി. യുഎഇ ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക