Image

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോയുടെ വിഷു 8-ന്

Published on 02 April, 2018
നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോയുടെ  വിഷു 8-ന്
നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ (NAGC)- യുടെ വിഷുദിനാഘോഷങ്ങള്‍ 2018 ഏപ്രില്‍ 8-ന് 3 മണിക്ക് ലെമോണ്ട് ഹിന്ദു ടെംപിളില്‍.

ഗൃഹാതുരത്വം തുളുമ്പുന്ന ഒരു വിഷുക്കാലം കൂടി വരവായി. ചിക്കാഗോയിലെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ (NAGC)- യുടെ വിഷു ദിനാഘോഷങ്ങള്‍ 2018 ഏപ്രില്‍ 8-ന് മൂന്നു മണി മുതല്‍ ലെമോണ്ട് ഹിന്ദുടെംപിളില്‍ വെച്ച് നടക്കും. ഈ ചടങ്ങിലേക്ക് ഏവരെയും സന്തോഷപൂര്‍വം ക്ഷണിക്കുന്നു.

വിഷുക്കണി കൃത്യം മൂന്നുമണിക്ക് ആരംഭിക്കും. തുടര്‍ന്ന്, മുതിര്‍ന്ന അംഗങ്ങള്‍ കുട്ടികള്‍ക്ക് വിഷുകൈനീട്ടം നല്‍കും. കൈനീട്ടത്തിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും.

നോര്‍ത്ത് അമേരിക്കയിലെ നായര്‍ സമുദായഅംഗങ്ങളുടെ കൂട്ടായ്മയായ നായര്‍ സംഗമം 2018 August-ല്‍ ചിക്കാഗോയില്‍ ആണ് നടക്കുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഈ ഒത്തുചേരലില്‍, USA, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ആയിരത്തില്‍ അധികംആളുകള്‍ ഒത്തുചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. നായര്‍ സംഗമം 2018-ന്റെ കര്‍ട്ടന്‍ റൈസര്‍ വിഷു ആഘോഷവേദിയില്‍ വെച്ച്‌നടക്കും.

അഞ്ചുമണി മുതല്‍ ആരംഭിക്കുന്ന വിഭവസമൃദ്ധമായ കേരളീയ ശൈലിയിലുള്ള സദ്യയോടുകൂടി വിഷു ആഘോഷങ്ങള്‍ സമാപിക്കും. വിലാസം: സമാരഥി ആഡിറ്റോറിയം, ലെമോണ്ട് ഹിന്ദു ടെംപിള്‍, 10915 Lemont Road, Lemont IL 60439.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വാസുദേവന്‍ പിള്ള, പ്രസിഡന്റ് NAGC (ഫോണ്‍: 847 275 6027), ജയരാജ് നാരായണന്‍, സെക്രട്ടറി NAGC (ഫോണ്‍: 847 943 7643), വിജി നായര്‍ ട്രെഷറര്‍ NAGC (ഫോണ്‍: 847 962 0749).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക