Image

ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കി ടെക്‌സസ് ഗവര്‍ണര്‍ തിരിച്ചെത്തി

പി പി ചെറിയാന്‍ Published on 03 April, 2018
ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കി ടെക്‌സസ് ഗവര്‍ണര്‍ തിരിച്ചെത്തി
ഓസ്റ്റിന്‍: ഇന്ത്യയിലെ ഒമ്പത് ദിവസത്തെ വിജയകരമായ പര്യടനം പൂര്‍ത്തിയാക്കി ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബറ്റ് ടെക്‌സസ് തലസ്ഥാനത്ത് തിരിച്ചെത്തി.

മാര്‍ച്ച് 30 വെള്ളിയാഴ്ച രാത്രി ഓസ്റ്റിന്‍ എത്തിച്ചേര്‍ന്ന് ഗവര്‍ണര്‍ക്ക് വമ്പിച്ച വരവേല്‍പ്പാണ് നല്‍കിയത്.

ഇന്ത്യയിലെ പര്യടനം വളരെയധികം വിജയകരമായിരുന്നുവെന്നും ഇന്ത്യയിലെ പ്രധാന രണ്ട് കമ്പനികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡാളസ്സ് പ്ലാനോയിലും, ബെ ടൗണിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കരാര്‍ ഒപ്പ് വെച്ചതായും ഗവര്‍ണര്‍ അറിയിച്ചു.

ബാംഗ്ലൂരിലെ വിപ്രോ ഇലക്ട്രോണിക് സിറ്റി, പ്ലാനോയിലെ ടെക്‌സസ് ടെക്‌നോളജി സെന്ററുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. അടുത്ത ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ 2000 ത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാന മന്ത്രിയുമായി ഡിഫന്‍സ്, എനര്‍ജി, ട്രേയ്ഡ് വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച നടത്തിയതായും ഗവര്‍ണര്‍ അറിയിച്ചു.
ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കി ടെക്‌സസ് ഗവര്‍ണര്‍ തിരിച്ചെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക