Image

വിഴിഞ്ഞം പദ്ധതിക്ക് സമയം നീട്ടി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി

Published on 03 April, 2018
വിഴിഞ്ഞം പദ്ധതിക്ക് സമയം നീട്ടി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം പദ്ധതിക്ക് ഇപ്പോള്‍ സമയം നീട്ടി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി. അന്തിമ തീരുമാനം സ്വതന്ത്യ ഏജന്‍സിയുടെ പഠനത്തിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിനായി സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രിയോടും മുഖ്യമന്ത്രിയോടും കൂടിക്കാഴ്ച്ചയില്‍ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നഷ്ടപരിഹാരത്തിന്റെ കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് അദാനി ഗ്രൂപ്പ് സിഇഒ പറഞ്ഞു. നിര്‍മ്മാണം വൈകാതിരിക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണം. ആദ്യഘട്ടത്തില്‍ അഞ്ച് ബെര്‍ത്തുകള്‍ നിര്‍മ്മിക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക