Image

കലാമേള 2018 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിമ്മി കണിയാലി Published on 03 April, 2018
കലാമേള 2018 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ. യുമായി സഹകരിച്ചുനടത്തുന്ന കലാമേള 2018ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 1ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു. ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 9 മണിവരെ ബെല്‍വുഡിലുള്ള സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍വെച്ചാണ് കലാമേള നടത്തപ്പെടുന്നതെന്ന് പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. സമാപനച്ചടങ്ങില്‍ കെ.ജെ മാക്‌സി എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. 

ടോമി അമ്പനാട്ട് ചെയര്‍മാനും, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത് എന്നിവര്‍ കോ-ചെയര്‍മാന്മാരുമായിട്ടുള്ള കമ്മറ്റിയാണ് കലാമേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരേസമയം നാലുവേദികളില്‍ നടത്തപ്പെടുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍ ഏപ്രില്‍ 5 ന് പ്രസിദ്ധീകരിക്കുമെന്നും എല്ലാവരും സമയത്തുതന്നെ ഹാളുകളില്‍ എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. 

അമേരിക്കയിലെതന്നെ ഏറ്റവും വലിയ കലാമാമാങ്കമായ ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ ഷാബു മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജേക്കബ് മാത്യു പുറയമ്പള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളക്കളം, മനു നൈനാന്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍, സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കല്‍, അന്‍ഷാ ജോയി അമ്പനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 

സമയത്തുതന്നെ തുടങ്ങുകയും അവസാനപ്പിക്കുകയും ചെയ്യുക എന്നത് ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രത്യേകതയായതിനാല്‍ എല്ലാവരും സമയത്തുതന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉന്നതനിലവാരം പുലര്‍ത്തുന്ന കലാമത്സരങ്ങള്‍ കാണുവാനും പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനും എല്ലാവരേയും കുടുംബസമേതം ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി

കലാമേള 2018 ഒരുക്കങ്ങള്‍ പൂര്‍ത്തിയായികലാമേള 2018 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക