Image

പ്രിന്‍സിപ്പാളിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച സംഭവം; എസ്‌ എഫ്‌ ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിക്ക്‌ മുഖ്യമന്ത്രിയും

Published on 03 April, 2018
പ്രിന്‍സിപ്പാളിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച സംഭവം;  എസ്‌ എഫ്‌ ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിക്ക്‌  മുഖ്യമന്ത്രിയും

തിരുവനന്തപുരം: കാഞ്ഞങ്ങാട്‌ നെഹ്‌റു കോളജിലെ പ്രിന്‍സിപ്പാള്‍ എം.വി പുഷ്‌പജയെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ സബ്‌മിഷന്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ നല്‍കിയ മറുപടിക്കു ശേഷമാണ്‌ മുഖ്യമന്ത്രി നിലപാട്‌ അറിയിച്ചത്‌.

സ്‌ത്രീത്വത്തെ അപമാനിച്ച പ്രശ്‌നം മാത്രമല്ലിത്‌. അതിനേക്കാള്‍ ഗുരുതരമാണെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വന്തം അമ്മയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്തുവേണം അധ്യാപികയെ കാണാന്‍. അധ്യാപികയെ അപമാനിക്കുന്നത്‌ ആരും അംഗീകരിക്കില്ല. ഇത്തരത്തിലുള്ള നടപടി അംഗീകരിക്കുന്ന സംഘടനയല്ല എസ്‌ എഫ്‌ ഐ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോളേജില്‍ നടന്ന യാത്രയയപ്പ്‌ ചടങ്ങിലാണ്‌ പ്രിന്‍സിപ്പാള്‍ പുഷ്‌പജയ്‌ക്കെതിരെ അവഹേളനം നടന്നത്‌. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പുഷ്‌പജയ്‌ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ പോസ്റ്ററുകള്‍ പതിപ്പിക്കുകയും യോഗം നടക്കുന്നതിനിടെ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരെ സസ്‌പെന്റു ചെയ്‌തിരുന്നു.
Join WhatsApp News
Vayanakaaran 2018-04-03 09:05:13
ഗുരുനാഥയുടെ കയ്യിലിരുപ്പ് മോശമായിട്ടാണോ  കുട്ടികൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അതും 
അന്വേഷിക്കേണ്ടതല്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക