Image

ബര്‍ഗന്‍കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ഏപ്രില്‍ എട്ടിന്

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 03 April, 2018
ബര്‍ഗന്‍കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ഏപ്രില്‍ എട്ടിന്
ബര്‍ഗന്‍കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഈസ്റ്റര്‍ ആഘോഷം 2018 ഏപ്രില്‍ എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്റ്് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍വച്ച് (34 ഡെല്‍ഫോര്‍ഡ് അവന്യു) നടത്തപ്പെടുന്നതാണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തില്‍ സേവനമനുഷ്ഠിച്ചുവരുന്ന റവ. ഫാ. ജേക്കബ് ജോണ്‍ ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ ദൈവാലയങ്ങളില്‍നിന്നുള്ള ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. കൂടാതെ വിവിധ ക്രിസ്തീയ കലാപരിപാടികളും അവതരിപ്പിക്കപ്പെടും. തുടര്‍ന്ന് ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളി ക്രിസ്ത്യനികളുടേയും ഐക്യവേദിയായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ ഈസ്റ്റര്‍ ആഘോഷത്തിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നുവെന്നും സകുടുംബം ഇതില്‍ സംബന്ധിച്ച് അനുഗ്രഹീതരാകണമെന്നും സംഘാടകര്‍ താല്‍പ്പര്യപ്പെടുന്നു. അംഗീകൃത ചാരിറ്റബിള്‍ സംഘടനയായ ബി. സി. എം. സി. ജീവകാരുണ്യ പ്രവ4ത്തനങ്ങളിലും സജീവമാണെന്നും ഇക്കാര്യത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായവരെ സ്വാഗതം ചെയ്യുന്നവെന്നും സംഘാടകര്‍ അറിയിച്ചു.

റവ. ഫാ. ബാബു കെ. മാത്യു, റവ. ഫാ. വിവേക് അലക്‌സ്, റവ. മോന്‍സി മാത്യു, റവ. ലാജി വര്‍ഗീസ്, റവ. ഫാ. ജേക്കബ് ക്രിസ്റ്റി, റവ. പോള്‍ ജോണ്‍ റവ. ജേക്കബ് ഫിലിപ്പ് എന്നിവര്‍ ഫെലോഷിപ്പിന്‍റെ പേട്രണ്‍മാരായി പ്രവ4ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എഡിസന്‍ മാത്യു പ്രസിഡന്‍റ് (201) 2078942, സെബാസ്റ്റ്യന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 5999228 അജു തര്യന്‍, സെക്രട്ടറി (201) 7249117, സുജിത് ഏബ്രഹാം, ട്രഷറര്‍(201) 496 4636 രാജന്‍ മോഡയില്‍, അസി. സെക്രട്ടറി (201) 674 7492
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക