Image

കോട്ടയം ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 03 April, 2018
കോട്ടയം ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈത്ത് ന്റെ രണ്ടാമത് വാര്‍ഷികമായ കോട്ടയം ഫെസ്റ്റ് 2018ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 6ന് വെളളിയാഴ്ച വൈകുന്നേരം 4 മുതല്‍ അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി ജീവസാഗര്‍ ഉദ്ഘാടനം ചെയ്യും. 

മുഖ്യാതിഥികളായി പി.സി. ജോര്‍ജ് എംഎല്‍എ, പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രശസ്ത കീബോര്‍ഡ് കലാകാരന്‍ സ്റ്റീഫന്‍ ദേവസി & ടീം അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കുന്നതാണെന്ന് കോട്ടയം ഫെസ്റ്റ് 2018ന്റെ ഭാരവാഹികള്‍ പത്രകുറുപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക