Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്തിയോടെ നടത്തപ്പെട്ടു

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ Published on 03 April, 2018
ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്തിയോടെ നടത്തപ്പെട്ടു
മാര്‍ച്ച് 25നു ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ഇടവക വികാരി റെവ .ഫാ .ബോബന്‍ വട്ടംപുറത്ത് ,റെവ .ഫാ പീറ്റര്‍ റയാന്‍ S .J (S H -SEMINARY,Dteroit )എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തപെട്ടു .മാര്‍ച്ച് 29 നു പെസഹാ ദിന തിരുക്കര്‍മ്മങ്ങളും മാര്‍ച്ച് 30 നു ദുഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങളും മാര്‍ച്ച് 31 നു ദുഃഖശനി ,ഉയിര്‍പ്പു തിരുനാള്‍ തിരുക്കര്‍മ്മങ്ങളും നടത്തപ്പെട്ടു .പെസഹാ ദിനത്തിലും ഉയിര്‍പ്പു പെരുന്നാളിനും ഇടവക വികാരിയോടൊപ്പം PIME മിഷനറീസ് ഡട റീജിയണല്‍ സുപ്പീരിയര്‍ റെവ .ഫാ .ജോര്‍ജ് പള്ളിപ്പറമ്പില്‍ സഹകാര്‍മികത്വം വഹിച്ചു .ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയും ഉയിര്‍പ്പു പെരുന്നാളിനു പ്രദിക്ഷണവും നടത്തപ്പെട്ടു . ഉയിര്‍പ്പു് ദിനത്തില്‍ ഇടവകയിലെ യുവതി യുവാക്കളെ ഒരുമിച്ചു കൂട്ടി യൂത്ത് അപ്പോസ്റ്റലേറ്റ് ഉദ്ഘാടനം ചെയ്തു .ക്‌നാനായ റീജിയന്‍ യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ റെവ .ഫാ .ബോബന്‍ വട്ടംപുറം ഇടവകയുടെ യൂത്ത് റെപ്രെസെന്റേറ്റിവ് ആയി പാരീഷ് കൗണ്‍സിലില്‍ യുവജനങ്ങളെ പ്രതിനിതീകരിക്കുന്ന ബോണി തെക്കനാട്ടിനെ നിയമിച്ചു .പുതുതായി തുടങ്ങിയ യൂത്ത് അപ്പോസ്റ്റലേറ്റിന് ഡിട്രോയിറ്റ് വിന്‍സര്‍ KCS പ്രസിഡന്റ് രാജു കക്കാട്ടില്‍ ആശംസകള്‍ നേര്‍ന്നു .സ്‌നേഹവിരുന്നോടെ കര്‍മ്മങ്ങള്‍ അവസാനിച്ചു. കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ടിനും ജെയിസ് കണ്ണച്ചാന്‍പറമ്പിലിനുമൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളും സന്മനസുള്ള ഇടവക അംഗങ്ങളും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ഏറെ ഹൃധ്യമായി
ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്തിയോടെ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്തിയോടെ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്തിയോടെ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്തിയോടെ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്തിയോടെ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്തിയോടെ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക