Image

കോണ്‍ഗ്രസിനു പകരം കെവിന്‍ തോമസ് ന്യു യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്കു മത്സരിക്കും

Published on 04 April, 2018
കോണ്‍ഗ്രസിനു പകരം കെവിന്‍ തോമസ് ന്യു യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്കു മത്സരിക്കും
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസിലേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച കെവിന്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി എന്‍ഡോഴ്‌സ് ചെയ്തതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്ക് ഡിസ്ട്രിക്റ്റ് 6ല്‍ നിന്നു മത്സരിക്കുന്നു.

ബെത്ത്‌പേജ്, ഈസറ്റ് മെഡൊ, ഫാര്‍മിംഗ്‌ഡെല്‍, ഫ്രാങ്ക്‌ലിന്‍ സ്‌ക്വയര്‍, ഗാര്‍ഡന്‍ സിറ്റി, ഹെമ്പ്‌സ്‌റ്റെഡ് തുടങ്ങി ഇന്ത്യാക്കാര്‍ ഏറെയുള്ള ഡിസ്ട്രിക്റ്റാണിത്.
നിലവിലുള്ള റിപ്പബ്ലിക്കനായ സെനറ്റര്‍ കെമ്പ് ഹാനന്‍ (72) ഇരുപത്തൊന്‍പതു വര്‍ഷമായി ഇവിടത്തെ സെനറ്ററാണ്. അതിനു മുന്‍പ് 13 വര്‍ഷം അസംബ്ലിമാനായിരുന്നു.
2016ലെ ഇലക്ഷനില്‍ ഡെമോക്രാറ്റ് റയന്‍ ക്രോണിനെ 5446 ശതമാനത്തിനാണു തോല്പിച്ചത്. 33 വയ്‌സ് മാത്രമുള്ള പാവങ്ങളുടെ അഭിഭാഷകനായ കെവിന്റെ വരവ് ഡിസ്ട്രിക്ടില്‍ മാറ്റം വരുത്തിയേക്കും.

ന്യൂയോര്‍ക്കിലെ രണ്ടാം കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍ (ലോംഗ്‌ഐലന്റില്‍) നിന്നു റെപ്പ് പീറ്റര്‍ കിംഗിനെതിരേ കോണ്‍ഗ്രസിലേക്ക് മത്സരിക്കാനായിരുന്നു നേരത്തെ കെവിന്‍ തീരുമാനിച്ചിരുന്നത്.

ഒരു ദശാബ്ദത്തിലേറെയായി ബ്രോങ്ക്‌സില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണിയായ കെവിന്‍ മത്സര രംഗത്തു വന്നിട്ട് ആഴ്ചകളെ ആയുള്ളൂ. താന്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥിത്വമെന്നു കെവിന്‍ പറയുന്നു

ചില ഉദാഹരണങ്ങള്‍ മുപ്പത്തിമൂന്നുകാരനായ കെവിന്‍ ചൂണ്ടിക്കാട്ടുന്നു. പാവങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സ്റ്റുഡന്റ്‌സ് ലോണ്‍ സമ്പ്രദായം കൊണ്ടുവന്നത്. ഇന്നിപ്പോള്‍ കൂടുതല്‍ പേരെ പാവങ്ങളാക്കാന്‍ സ്റ്റുഡന്റ്‌സ് ലോണ്‍ വഴിയൊരുക്കുന്നു. ആ കടക്കെണിയില്‍ നിന്നു ഒരിക്കലും മോചനം കിട്ടാത്ത പലിശ നിരക്കും മറ്റുമാണ്. കടക്കാരെ പിഴിയുന്ന സ്റ്റുഡന്റ്‌സ് ലോണ്‍ സ്ഥാപനങ്ങള്‍ക്കെതിരേ കെവിന്‍ നിയമ പോരാട്ടം നടത്തുന്നു

മറ്റൊന്ന് ബാങ്കുകളാണ്. ഒബാമ ബാങ്കുകള്‍ക്കു മേല്‍ കടിഞ്ഞാണിട്ടു. എന്നാല്‍ ആ നിയന്ത്രണങ്ങളൊക്കെ പ്രസിഡന്റ് ട്രമ്പ് നീക്കംചെയ്തു. ഇപ്പോള്‍ പണ്ടു ചെയ്തിരുന്ന പോലെ തോന്നിയ പോലുള്ള 'റിസ്‌കി ബിസിനസ്' നടത്താന്‍ ബാങ്കുകള്‍ക്ക് തടസ്സമില്ല. അതു തുടരുമ്പോള്‍ അഞ്ചോ, ആറോ വര്‍ഷത്തിനുള്ളില്‍ വീണ്ടും ബാങ്കിംഗ് രംഗത്തു തകര്‍ച്ച പ്രതീക്ഷിക്കാം. സമ്പദ് രംഗത്തെ തകര്‍ച്ച എല്ലാവരുടേയും ജീവിത നിലവാരത്തെ (ക്വാളിറ്റി ഓഫ് ലൈഫ്) തകര്‍ക്കും.

പ്രസിഡന്റ് ട്രമ്പ് കൊണ്ടുവന്ന ടാക്‌സ് പരിഷ്‌കരണം പാവങ്ങള്‍ക്ക് ദോഷമേ വരുത്തൂ. അതേസമയം പണക്കാരെ കൂടുതല്‍ പണക്കാരാക്കും. റഷ്യന്‍ അന്വേഷണത്തെപ്പറ്റിയുള്ള വാര്‍ത്തകളൊക്കെയാണ് നാം കാണുന്നതെങ്കിലും പിന്നണിയില്‍ ഒബാമയുടെ നല്ല നിയമങ്ങളൊക്കെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം വര്‍ദ്ധിക്കുന്നു. വീടില്ലാത്തവര്‍ കൂടുന്നു.ഫുഡ് സ്റ്റാമ്പിനും മറ്റും കിട്ടിയിരുന്ന തുക വെട്ടിക്കുറയ്ക്കുന്നു.

രണ്ടു പതിറ്റാണ്ടു മുന്‍പ് താന്‍ വന്നപ്പോഴുള്ള അമേരിക്കയല്ല ഇന്ന്. ഇപ്പോള്‍ ഒരു ജോലി ലഭിക്കുക വിഷമകരമായി. ഉയര്‍ന്ന ബിരുദം നേടിയിട്ടും ജോലി കിട്ടാതെ ചെറുപ്പക്കാര്‍ വലയുന്നു. ഒബാമ കെയര്‍ പരിഷ്‌കരണത്തിനു പകരം അതില്ലാതാക്കന്‍ ശ്രമിക്കുന്നു. 

ഉള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് റോമാ സാമ്രാജ്യം തകര്‍ത്തത്. അതേ അവസ്ഥ തന്നെയാണ് ഇവിടെയും. അതിനാല്‍ നാം എന്തെങ്കിലും ചെയ്‌തേ പറ്റൂ.

ഈ തിരിച്ചറിവാണ് തന്നെ ഇലക്ഷന്‍ രംഗത്തെത്തിച്ചത് പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ കെവിന്‍ പറയുന്നു. താനൊരു രാഷ്ട്രീയക്കാരനല്ല. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്.

പ്രസിഡന്റ് ക്ലിന്റന്റെ ഇലക്ഷന്‍ പ്രചാരണത്തിനു നേതൃത്വം കൊടുത്തവരിലൊരാളായ റിബേക്ക വാള്‍ഡോഫിന്റെ നേതൃത്വത്തില്‍ കാംപയിന്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 

ഇന്ത്യക്കാര്‍ െ്രെപമറിയില്‍ വോട്ട് ചെയ്താല്‍ തന്റെ വിജയത്തിന്റെ സാധ്യത കൂടും. പക്ഷെ മിക്കവരും വോട്ട് ചെയ്യാന്‍ മുതിരാറില്ല. 

ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യു.എസ്. കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സിന്റെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരാണ്. 

കൂടുതല്‍ ജോലി സാധ്യത ഉറപ്പാക്കുക, ഒബാമ കെയര്‍ പരിഷ്‌കരിച്ച് നിലനിര്‍ത്തുക, സോഷ്യല്‍ സെക്യൂരിറ്റി  മെഡികെയര്‍ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുക, മിഡില്‍ ക്ലാസിനു നികുതി ഇളവ് ലഭ്യമാക്കുക, ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുക, ലോംഗ് ഐലന്റ് റെയില്‍ റോഡ് നന്നായി സംരക്ഷിക്കുക. എം.എസ്13 അടക്കമുള്ള ഗാംഗുകളെ അടിച്ചമര്‍ത്തുക തുടങ്ങിയവയാണ് കെവിന്റെ വാഗ്ദാനങ്ങള്‍.

റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.

ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.

കോണ്‍ഗ്രസിനു പകരം കെവിന്‍ തോമസ് ന്യു യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്കു മത്സരിക്കുംകോണ്‍ഗ്രസിനു പകരം കെവിന്‍ തോമസ് ന്യു യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്കു മത്സരിക്കും
Join WhatsApp News
Boby Varghese 2018-04-04 08:41:37
Hey Kevin, Republicans love the rich. They want to create more rich people. They want to keep more people rich as possible, because they love the rich.

Democrats on the other hand loves the poor. They want to create more poor people as they love the poor. They want to keep more people poor because the Democrats love the poor.

Which is a better choice?
Democrat for life 2018-04-04 12:29:42
If there is no middle class no rich in America.  If there is no working class there is no rich in America. It looks like Bobby Varghese has lots of inherited money.  1% of the richest people in America made money off the middle class. Bobby Varghese has either inherited money or Russian money 
All the best Kevin.  2016 More Democrats voted than Republicans. Go Kevin go......
GREAT NEWS for America 2018-04-04 13:50:19

1] Trump calls Americans who don’t want to be Putin’s friend ‘very stupid’

2] Why are evangelicals, ‘faithful’ men sticking with Trump despite Stormy Daniels allegations?. They all are hypocrites. They use the religious cover for any type of dirty deeds. His Malayalee supporters are the same as him.

3] Roger Stone, on the day he sent an email claiming he dined with Julian Assange, also predicted that “devastating” WikiLeaks documents about the Clinton Foundation would be disclosed cnn.

4] Asked if Trump should sit down with Mueller, Gowdy says on @NewDay: “If you have nothing to hide, sit down and tell him what you know.” But now there is no more choice, trump has to answer Mueller’s questions or jail time.

5] Mueller confirmed to Trump's attorneys that Trump IS in fact under investigation. "Not currently a criminal target" sounds like "We haven't indicted him... YET" but he is the obvious prime target of the investigation.

The end of the fake presidency is very near.

republicans drove this country to recession several times, still some malayalees cry that Democrats love poverty-where do these ignorants get these ideas. 

 

GOOD News for America 2018-04-04 17:38:37

1] Facebook confirms, it scans your messages, In addition to 87 million accounts information leaked to Russians.

2] China is imposing  tariff on US imports, in the tug of war started by trump, US becomes the big looser.

3] special counsel Robert Mueller’s team is questioning Russian oligarchs who traveled to the US, including asking whether illegal cash donations were funnelled into Donald Trump’s presidential campaign and inauguration cnn

4] Vladimir Putin's spy operations inside the U.S.: We're getting new info. on what Russian operatives were doing at the Russian consulate in Seattle, which the Trump admin. just shut down- to block evidence?

5] TRUMP IS UNDER CRIMINAL INVESTIGATION AND HE HAS BEEN INFORMED THAT HE IS BY MUELLER. His entire "I'm not under investigation" narrative has been blown up. But keep ignoring facts, when he goes to jail what will Malayalee supporters do?

6] Russian oligarchs have been stopped in the United States, including one as he landed in his private jet in New York to search his electronic devices -- all part of Mueller's aggressive probe,

News @4 PM 2018-04-04 16:12:23

1] Ivanka Trump under fire after claim she tried to 'bribe' Planned Parenthood

2] Shep Smith of Fox News a strong supporter of trump Fact-Checks Trump's Latest Amazon Claim: 'None Of That Was True'. Trump’s friends are running away from him.

3] mexico Wipes Out Trump by Rolling Out ‘Trump’ Toilet Paper

4] Facebook gave your personal information to a group that brags about blackmailing politician and using rogue spies. now believes the Facebook information of up to 87,000,000 people, mostly in US, "may have been improperly shared with Cambridge Analytica" - @NBC This is a clear trail of trump connection to Russia and sabotage of the election. It will make the fall of many:-Bannon, Stone, Kushner finally trump.

5] Trump to sign proclamation today to direct DHS, DoD work with states to deploy National Guard to the U.S. Mexico border.

CID Moosa 2018-04-04 18:42:38
Just in 
Two of the Russian Oligarchy ( a small group exercises control especially for corrupt and selfish purposes in Putin government)  were stopped by Muller team and questioned their money spending in Trumps election campaign in 2016- 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക