Image

ഇംഗ്‌ളീഷ്‌ അറിയാത്തതിനാല്‍ കോണ്‍ഗ്രസ്‌ വേദിയില്‍ പരിഹസിക്കപ്പെട്ടെന്ന്‌ ടി എന്‍ പ്രതാപന്‍

Published on 04 April, 2018
ഇംഗ്‌ളീഷ്‌ അറിയാത്തതിനാല്‍ കോണ്‍ഗ്രസ്‌ വേദിയില്‍ പരിഹസിക്കപ്പെട്ടെന്ന്‌ ടി എന്‍ പ്രതാപന്‍


കൊച്ചി: കോണ്‍ഗ്രസിന്റെ പ്‌ളീനറി സമ്മേളന വേദിയില്‍ താന്‍ നടത്തിയ കാര്‍ഷിക പ്രമേയ അവതരണം സാധാരണക്കാരന്റെ ബന്ധുക്കള്‍ എന്ന്‌ പറഞ്ഞ്‌ നടക്കുന്നവരും തന്റെ അടുത്തവരാണെന്ന്‌ അഭിനയിക്കുന്ന ചിലരുടെയും തനിനിറം വെളിവാക്കിയെന്ന്‌ കോണ്‍ം്രസ്‌ നേതാവ്‌ ടി.എന്‍. പ്രതാപന്‍. ഡിഗ്രി പോലെയുള്ള വിദ്യാഭ്യാസ മാഹാത്മ്യമോ ഇംഗ്‌ളീഷ്‌ ഭാഷയിലെ പ്രാവീണ്യമോ ഇല്ലാത്ത താന്‍ സമ്മേളനത്തില്‍ കാര്‍ഷിക പ്രമേയ അവതരണം എഴുതി വായിച്ചപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം പരിഹസിച്ചു ചിരിക്കുന്നവരെ കണ്ടെന്നും പല മഹാന്മാരുടേയും മനസ്സ്‌ ഇതിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നും പ്രതാപന്‍ വ്യക്തമാക്കി.

''വക്ത്‌ ഹേ ബദലാവ്‌ കാ'' എന്ന തലക്കെട്ടില്‍ പ്രതാപന്‍ തന്റെ ഫേസ്‌ബുക്ക്‌ പേജിലാണ്‌ വേദന പങ്കുവെച്ചത്‌. എഴൂതി വായിച്ച ഇംഗ്‌ളീഷിലുള്ള കാര്‍ഷിക പ്രമേയം താന്‍ അവതരിപ്പിക്കുമ്‌ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം തന്നെ പരിഹസിക്കുന്നവരേയും പൊട്ടിച്ചിരിക്കുന്നവരേയും കണ്ടു. അവരില്‍ പലരും തന്റെ അടുത്തവരെന്ന്‌ അഭിനയിക്കുന്നവരാണെന്നും അടുത്തു വരികയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നവരാണെന്നും പറഞ്ഞു.

തന്റെ കഴിവിന്റെ പരിമിതിയെക്കുറിച്ചുള്ള ഉത്തമ ബോദ്ധ്യത്തോടെയാണ്‌ പ്രമേയം അവതരിപ്പിക്കാന്‍ കയറിയത്‌. തന്റെ ഇംഗ്‌ളീഷ്‌ പണ്ഡിത ശ്രേഷ്‌ഠന്മാര്‍ക്ക്‌ മനസ്സിലാകണമെന്നില്ല, വായനയ്‌ക്ക്‌ കരുത്ത്‌ ഉണ്ടായിരിക്കില്ല. സ്‌പഷ്ടത വന്നു കാണില്ല, പോരായ്‌മകളും പരിമിതികളും നൂറു ശതമാനം തിരിച്ചറിഞ്ഞുകൊണ്ടാണ്‌ വന്നതെന്നും സാധാരണക്കാരന്റെ ബന്ധുക്കള്‍ എന്ന്‌ പറയുന്ന പല മഹാന്മാരുടേയും മനസ്സ്‌ തിരിച്ചറിയാന്‍ ഇതുകൊണ്ടു കഴിഞ്ഞെന്നും എല്ലാവര്‍ക്കും പരിഭവമില്ലാത്ത നന്ദിയെന്നും പ്രതാപന്‍ കുറിച്ചു.

അതേസമയം 84 ാം പ്‌ളീനറി സമ്മേളനവേദിയില്‍ പ്രസംഗിച്ച്‌ ഇറങ്ങി വരുമ്‌ബോള്‍ എ കെ ആന്റണി കൈപിടിച്ച്‌ കുലിക്കി അഭിനന്ദിച്ചു. ''ദുര്‍ബ്ബലരായ ഈയൊരു ജനതയുടെ ശബ്ദം കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനവേദിയില്‍ വരുന്നത്‌ ഇതാദ്യമാണ്‌. അഭിനന്ദനങ്ങള്‍'' എന്ന്‌ പറഞ്ഞു. ഇതാണ്‌ തനിക്ക്‌ സര്‍വകലാശാല ബിരുദമെന്നും തന്റെ പിഎച്ച്‌ഡി എന്നും പ്രതാപന്‍ കുറിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക