Image

മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ്‌ വീണ്ടും മാറ്റി

Published on 04 April, 2018
മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ്‌ വീണ്ടും മാറ്റി


മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ്‌ വീണ്ടും മാറ്റി. ഏപ്രില്‍ അഞ്ചിന്‌ പ്രഖ്യാപിച്ചിരുന്ന തീയതി ആറിലേക്ക്‌ മാറ്റി. നവാഗതനായ ശരത്‌ സന്ദിത്‌ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ജയില്‍ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ സഖാവായാണ്‌ മമ്മൂട്ടിയെത്തുന്നത്‌. തിരക്കഥ അജിത്‌ പൂജപ്പുരയുടെതാണ്‌.

സിദ്ധിഖ്‌, മിയ ജോര്‍ജ്‌, ഇനിയ, മുത്തുമണി, ലാലു അലക്‌സ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, സുധീര്‍ കരമന, കലാഭവന്‍ ഹനീഫ്‌, അലെന്‍സിയര്‍ തുടങ്ങി വന്‍ താരനിരയുമായാണ്‌ പരോള്‍ എത്തുന്നത്‌. എസ്‌. ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശരത്‌, എല്‍വിന്‍ ജോഷ്വ എന്നിവരുടേതാണ്‌ സംഗീതം. ചിത്രം നിര്‍മിക്കുന്നത്‌ ആന്‍റണി ഡിക്രുസ്‌ ആണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക