Image

ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ 6, 7, 8 തിയതികളില്‍

ഏബ്രഹാം തോമസ് Published on 04 April, 2018
ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ 6, 7, 8 തിയതികളില്‍
ഡാലസ്:  ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 6, 7, 8 തിയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ഇടവക വികാരി ഫാദര്‍ ജോണ്‍ കുന്നത്തുശേരില്‍, ട്രഷറര്‍ ഷാനു രാജന്‍, സെക്രട്ടറി ഏബ്രഹാം പടനിലം എന്നിവര്‍ അറിയിച്ചു. 

 മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ഡാലസ് നഗര സമൂഹത്തിലെ മറ്റ് ഓര്‍ത്തഡോക്‌സ് ഇടവകകളിലെ വികാരിമാരുടെയും മറ്റ് വൈദികരുടെയും സഹകാര്‍മ്മികത്വ ത്തിലും നടക്കുന്ന പെരുന്നാള്‍ ചടങ്ങുകളിലും റാസയിലും ഭക്തജനങ്ങള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് മൂവരും അഭ്യര്‍ഥിച്ചു.
പെരുന്നാള്‍ ആഘോഷപരിപാടികള്‍ ഇപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്

ഏപ്രില്‍ 6- വെള്ളി വൈകുന്നേരം 6.30 ന് സന്ധ്യാ നമസ്‌കാരം, 7.30 ന് റവ. തോമസ് മാത്യുവിന്റെ പ്രഭാഷണം.

ഏപ്രില്‍ 7- ശനി ഉച്ചയ്ക്കുശേഷം മൂന്നു മണി മുതല്‍ അഞ്ചു മണി വരെ ഡാലസ് ഏരിയ യൂത്ത് മീറ്റിംഗ്, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.45 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രഭാഷണം , 8.30 ന് റാസയും ആശീര്‍വാദവും, ഒന്‍പത് മണിക്ക് അത്താഴവിരുന്ന്.

എപ്രില്‍ 8-ഞായര്‍ രാവിലെ 8.30 ന് പ്രഭാത നമസ്‌കാരം , 9.30 ന് വിശുദ്ധ കുര്‍ബാന അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ 11.45ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന. 12 മണി മുതല്‍ ആശീര്‍വാദവും റാസയും നേര്‍ച്ച വിളമ്പും ഉച്ചഭക്ഷണവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാദര്‍ ജോണ്‍ കുന്നത്തുശ്ശേരില്‍ : 972 523 9656, ഷാനു രാജന്‍ : 214 250 7804, ഏബ്രഹാം പടനിലം : 972 717 5139
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക