Image

കെ എച് എന്‍ എ പുത്തനുണര്‍വോടെ പ്രവര്‍ത്തിക്കും - ഡോ. രേഖ മേനോന്‍

ക്രുഷ്ണരാജ് മോഹന്‍ Published on 04 April, 2018
കെ എച് എന്‍ എ പുത്തനുണര്‍വോടെ പ്രവര്‍ത്തിക്കും - ഡോ. രേഖ മേനോന്‍
ന്യൂ ജേഴ്‌സിയില്‍ വച്ചു നടന്ന കെ .എച്ച്.എന്‍.എ യോഗത്തില്‍ ആക്റ്റിംഗ് ട്രസ്റ്റി ചെയര്‍ ശ്രീ അരുണ്‍ രഘു ഔദ്യോഗിക രേഖകളും കെ.എച്ച്.എന്‍.എ ടാക്‌സ് ഐ ഡി യും പ്രസിഡന്റ് ഡോ. രേഖ മേനോന് കൈമാറി. സെക്രട്ടറി ശ്രീ കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ ശ്രീ വിനോദ് കെയാര്‍ക്കെ, മുന്‍ പ്രസിഡന്റ് ശ്രീ എം.ജി. മേനോന്‍ , മുന്‍ ട്രസ്റ്റി ചെയര്‍ ശ്രീ രാജു നാണു, ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീമതി തങ്കമണി അരവിന്ദ്, ശ്രീമതി ചിത്ര മേനോന്‍ , ശ്രീ സുനില്‍ വീട്ടില്‍ , ശ്രീമതി മാലിനി നായര്‍ , ശ്രീമതി മായാ മേനോന്‍ , ശ്രീ രവികുമാര്‍, ശ്രീ അരുണ്‍ നായര്‍ , ശ്രീമതി രതി മേനോന്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

കെ.എച്.എന്‍.എയും അതിന്റെ ഭാരവാഹികളും നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളില്‍ സനാതന ധര്‍മ്മത്തെകൂറിച്ചു ബോധവല്‍ക്കരണം നടത്തുന്നതിനും, ഹിന്ദു സാംസ്‌കാരിക പാരമ്പര്യം പ്രചരിപ്പിയ്ക്കുന്നതിനും, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും, സേവനതല്പരരായ ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് രേഖ മേനോന്‍ പ്രഖ്യാപിച്ചു.

പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ ഏറ്റെടുത്തു നോര്‍ത്ത് അമേരിക്കയിലെ ഹൈന്ദവ നവീകരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ എച് എന്‍ എ നേതൃത്വം നല്‍കുമെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.

ജൂലൈ 2019ല്‍ ന്യൂ ജേഴ്‌സിയില്‍ വച്ച് നടക്കുന്ന കെ എച് എന്‍ എ കണ്‍വെന്‍ഷന്‍ കെ എച് എന്‍ എ യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കണ്‍വെന്‍ഷന്‍ ആയിരിക്കുമെന്ന് തനിക്കു ഉറച്ച വിശ്വാസമുണ്ടെന്ന് മുന്‍ പ്രസിഡന്റ് കൂടിയായ ശ്രീ എം.ജി. മേനോന്‍ അഭിപ്രായപ്പെട്ടു. ആദ്യ വനിതാ പ്രസിഡന്റിനെ നേതൃത്വത്തില്‍ ന്യൂ ജേഴ്‌സിയില്‍ നടക്കാനിരിക്കുന്ന കണ്‍വെന്‍ഷന് മുന്‍ ട്രസ്റ്റി ചെയര്‍മാന്‍ കൂടിയായ ശ്രീ രാജു നാണു എല്ലാ വിധ ആശംസകളും അറിയിച്ചു. 
കെ എച് എന്‍ എ പുത്തനുണര്‍വോടെ പ്രവര്‍ത്തിക്കും - ഡോ. രേഖ മേനോന്‍
Join WhatsApp News
Sad Hindu 2018-04-04 23:14:08
It is actually going to be a KHNJ convention. KHNA is no more. Some immature idiots (young and old ) caused its demise. sad. History will not forgive you. May your ego succeed.
keralahindu 2018-04-04 19:00:36

KHNA (Kerala Hindus of North America ) is the strongest organization for all kerala hindus who a re in north America /canda/mexico region.Every two year they have a convention and so many families are attendinmg for that. I attended a couple convention also.I never see an election in these conventions and but 2017 convention in Detroit some problems started. According to some mebers I talked, they told me that this is the first time there was an election. Why this happended?.


My understanding is that the previous president is the one who hand over all the documents to the current president. But  here the acting trustee board chairman is giving the documents.


Also my understanding is that the president for 2017 not yet hand over any documents to the current president/trustee chair . Since all the documents are with the president of 2017, how the current president can proceed with a convention?. Can the new governing body can explain?

We all need to work together and make KHNA more stonger and stronger. I hope all the members of KHNA will agree with me

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക