Image

നടന്‍ കൊല്ലം അജിത് അന്തരിച്ചു

Published on 04 April, 2018
നടന്‍ കൊല്ലം അജിത് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയിച്ചു. രണ്ടു സിനിമകള്‍ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും അജിത് കഴിവ് പ്രകടിപ്പിച്ചു.

മലയാളത്തിനു പുറമേ പ്രിയദര്‍ശന്റെ ഹിന്ദി ചിത്രമായ വിരാസത്തിലും മൂന്നു തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അജിത്ത്. 1987ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചു. അഭിനയിച്ച അഞ്ഞൂറോളം സിനിമകളില്‍ ഏറെയും വില്ലന്‍ വേഷങ്ങളായിരുന്നു.

സംവിധാന സഹായിയാകാന്‍ പോയി ഒടുവില്‍ നടനായി മാറുകയായിരുന്നു. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഗായത്രി, ശ്രീഹരി എന്നിവര്‍ മക്കളാണ്.
നടന്‍ കൊല്ലം അജിത് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക