Image

ന്യു ജെഴ്‌സിയില്‍ ട്രയിനിടിച്ച് മലയാളി മരിച്ചു

Published on 04 April, 2018
ന്യു ജെഴ്‌സിയില്‍ ട്രയിനിടിച്ച് മലയാളി മരിച്ചു
ന്യു ബ്രന്‍സ്വിക്ക്, ന്യു ജെഴ്‌സി: ആംട്രാക്ക് ട്രെയിനിടിച്ചു മലയാളി മരിച്ചു. ബുധനാഴ്ച രാവിലെ 10:15-നു ന്യു ബ്രണ്‍സ് വിക്ക് സ്റ്റേഷനു സമീപത്താണു സംഭവം.
ന്യുവാര്‍ക്കില്‍ നിന്നു ഹാരിസ്ബര്‍ഗിലേക്കു പോകുകയായിരുന്ന ടെയിന്‍ 643-നാണു ഇടിച്ചത്. ട്രയിനിലുള്ള ആര്‍ക്കും പരുക്കില്ല.
സംഭവത്തെത്തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം അതു വഴിയുള്ള ട്രയിന്‍ ഗതാഗതം തടസപ്പെട്ടു.
പോലീസ് മരിച്ചയാളുടെ വിവരം പുറത്തു വിട്ടിട്ടില്ല. ഈസ്റ്റ് ബ്ര്ണ്‍സ് വിക്കില്‍, താമസിക്കുന്ന മലയാളിയാണെന്നു അറിവായിട്ടുണ്ട്.
read also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക