Image

ഡോ.ജയ്‌മോള്‍ ശ്രീധര്‍ വനിതാ പ്രതിനിധിയായ് ഫോമാ നാഷ്ണല്‍ കമ്മിറ്റിയിലേയ്ക്ക്

ജോജോ കോട്ടൂര്‍ Published on 05 April, 2018
ഡോ.ജയ്‌മോള്‍ ശ്രീധര്‍ വനിതാ പ്രതിനിധിയായ് ഫോമാ നാഷ്ണല്‍ കമ്മിറ്റിയിലേയ്ക്ക്
ഫിലാഡെല്‍ഫിയ: കലാ മലയാളീ അസ്സോസിയേഷന്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണും ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ ചാരിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ജയ്‌മോള്‍ ശ്രീധറിനെ ഫോമാ നാഷ്ണല്‍ കമ്മിറ്റിയിലെ വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് നോമിനേറ്റ് ചെയ്തതായി കലയുടെ പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ ജോര്‍ജ് വി. ജോര്‍ജ് പത്രക്കുറിപ്പില്‍ അറിയിച്ചു. 

മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും റാങ്കോടെ നഴ്‌സിങ്ങില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി 2004-ല്‍ അമേരിക്കയില്‍ എത്തിയ ഡോ. ജയ്‌മോള്‍, കന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് എടുത്തശേഷം പെന്‍സില്‍വാനിയായിലെ വൈഡ്‌നര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ദേശീയതലത്തില്‍ ശ്രദ്ധേയമായ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഡോ.ജയ്‌മോള്‍ ശ്രീധര്‍ ക്യാന്‍സര്‍ രോഗീപരിചരണ രംഗത്താണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. ജയ്‌മോള്‍ ശ്രീധര്‍, നിരവധി ജീവകാരുണ്യ സംരംഭങ്ങളിലെ സജീവ സാന്നിധ്യവും സമഗ്രനേതൃത്വവുമാണ്. 

പ്രമുഖ ഐ.ടി.കമ്പനി ഡയറക്ടറായ സുജിത് ശ്രീധര്‍ ആണു ഭര്‍ത്താവ്.

ഉന്നത വിദ്യാഭ്യാസവും സംഘടനാപാടവവും കരുത്തുറ്റ നേതൃശേഷിയുമുള്ള ഡോ.ജയ്‌മോള്‍ ശ്രീധറുടെ നാഷ്ണല്‍ കമ്മിറ്റി പ്രവേശനം ഫോമായ്ക്ക് ശുഭകരമായ പ്രതീക്ഷ നല്‍കുന്നതാണ് എന്ന് കലാ പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി പ്രസ്താവിച്ചു.

ഡോ.ജയ്‌മോള്‍ ശ്രീധര്‍ വനിതാ പ്രതിനിധിയായ് ഫോമാ നാഷ്ണല്‍ കമ്മിറ്റിയിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക