Image

കെആര്‍കെക്ക്‌ സ്റ്റൊമക്ക്‌ കാന്‍സര്‍

Published on 05 April, 2018
കെആര്‍കെക്ക്‌    സ്റ്റൊമക്ക്‌ കാന്‍സര്‍

മോഹന്‍ലാലിനേയും ബോളിവുഡ്‌ താരങ്ങളെയും ക്രിക്കറ്റ്‌ താരങ്ങളെയും പരിഹസിച്ച്‌ വാര്‍ത്തകളില്‍ ഇടം നേടിയ കെആര്‍കെ എന്ന കമാല്‍ ആര്‍.ഖാന്‌ കാന്‍സര്‍ ആണെന്ന്‌ സ്ഥിതികരിച്ചു. തനിക്ക്‌ സ്റ്റൊമക്ക്‌ കാന്‍സര്‍ ആണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നും ട്വിറ്ററിലൂടെയാണ്‌ കെആര്‍കെ അറിയിച്ചത്‌.

`എനിക്ക്‌ സ്റ്റൊമക്‌ കാന്‍സര്‍ ആണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഒന്നോ രണ്ടോ വര്‍ഷം കൂടിയേ ഞാന്‍ ജിവിച്ചിരിക്കൂ. എന്നെ ആശ്വിസിപ്പിച്ചു കൊണ്ടുളള കോളുകളെ ഞാന്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. ആരുടെയും സിംപതിക്കായി ഞാന്‍ ഇതുവരെ നിന്നിട്ടില്ല.

ഇതിനു മുന്‍പ്‌ എന്നെ വിമര്‍ശിക്കുകയും വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്‌തതുപോലെ ഇനിയും ചെയ്യുക. എന്നെയൊരു സാധാരണക്കാരനെ പോലെ കരുതുക. എന്റെ 2 ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിലേ എനിക്ക്‌ വിഷമമുളളൂ.

1. ഒരു എ ഗ്രേഡ്‌ സിനിമ നിര്‍മ്മിക്കുക. 2. ഒരു സിനിമയില്‍ അമിതാഭ്‌ ബച്ചനൊപ്പം അഭിനയിക്കുക അല്ലെങ്കില്‍ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമ നിര്‍മ്മിക്കുക. പക്ഷേ ഈ 2 ആഗ്രഹങ്ങളും എന്റെ മരണത്തോടൊപ്പം എന്നെന്നേക്കുമായി മരിക്കും. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌'' കെആര്‍കെ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക