Image

അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഫേസ്ബുക്ക്

Published on 05 April, 2018
അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഫേസ്ബുക്ക്
അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിജ് അനലറ്റിക്ക ചോര്‍ത്തിയതായി സ്ഥിരീകരിച്ച് ഫേസ്ബുക്ക്. കേന്ദ്ര ഐടി മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് വിശദീകരണം നല്‍കിയത്. 

കോഗന്‍ എന്ന ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാ രാജ്യങ്ങളിലുമായി മൊത്തം 8.70 കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായും ഫേസ്ബുക്ക് നേരത്തേ അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണ്. 

വിവരച്ചോര്‍ച്ചാ വിവാദത്തില്‍ ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 11ന് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുന്പാകെ ഹാജരായി മൊഴി നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെഊര്‍ജ, വാണിജ്യ വിഭാഗം കമ്മിറ്റിക്കു മുമ്പാകെയാണു ഹാജരാകുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക