Image

ബാള്‍ട്ടിമോറിലെ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ സെയിന്റ് തോമസ് തിരുനാള് ജൂലൈ 10 ന്

തോമസ് പി. ആന്റണി Published on 29 June, 2011
 ബാള്‍ട്ടിമോറിലെ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ സെയിന്റ് തോമസ് തിരുനാള് ജൂലൈ 10 ന്
ബാള്‍ട്ടിമോര്‍ : ബാള്‍ട്ടിമോറിലെ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ ഈ വര്‍ഷത്തെ സെയിന്റ് തോമസ് ദിനാഘോഷങ്ങള്‍ ഞായറാഴ്ച മിഷന്റ് ആസ്ഥാനമായ സെയിന്റ് ഗെബ്രിയേല്‍ പള്ളിയില്‍ വെച്ച് ആഘോഷമായ പാട്ടു കുര്‍ബാനയോടുകൂടിയും വിവിധ കലാപരിപാടികളോടും കൂടി നടത്തുന്നതാണെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജെയിംസ് നിരപ്പേല്‍ അറിയിച്ചു. കൈക്കാരന്മാരായ ഷാജി ജോര്‍ജ് പഡിയാനിക്കലും ഷാജി ചെന്നോത്തുമാണിതിന്റെ നേതൃത്വം വഹിക്കുന്നത്.

ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് ആരംഭിക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികന്‍ ഫാ.ബിനോയ് അക്കാലയിലായിരിക്കും. സഹകാര്‍മ്മികര്‍ ബെ.വൈദീകര്‍ ബോബി കുരിയനും ജെയിംസ് നിരപ്പേലുമാണ്. ബോബിയച്ചന്‍ “സെയിന്റ് തോമസ് ദിന”സന്ദേശം നല്‍കും.

കുര്‍ബാനക്കും ലെദീഞ്ഞിന്നു ആശീര്‍വാദങ്ങള്‍ക്കും ശേഷം ചെണ്ട-മേള വാദ്യങ്ങളുടെ അകംമ്പടിയോടുകൂടിയുള്ള പ്രദക്ഷണം ഉണ്ടായിരിക്കും.

അതിനുശേഷം സ്‌ക്കൂള്‍ ഹാളില്‍ ആരംഭിക്കുന്ന പൊതുപരിപാടിയില്‍ പ്രിന്‍സിപ്പള്‍ മോളി ചെന്നോത്തിന്റെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന സണ്‍ഡേ സ്‌ക്കൂളിലെ 2010-2011 ലെ ഉന്നത വിജയികള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ.ജെയിംസ് നിരപ്പേല്‍ പ്രശംസി പത്രവും മറ്റു സമ്മാനങ്ങളും വിതരണം ചെയ്യുന്നതായിരിക്കും. യൂത്ത് വിഭാഗത്തില്‍ ഗ്രാജുവേറ്റ് ചെയ്യുന്ന ആഷ്‌ലി ജെയിംസ്, ക്രിസ്റ്റീന അബ്രഹാം, ആന്‍ മിക്കായേല്‍ , ഫെലിക്‌സ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും സമര്‍പ്പിക്കുന്നതായിരിക്കും.

പിന്നീട് മോളി ചെന്നോത്തിന്റെ നേത്രുത്തത്തില്‍ ഒരുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളില്‍ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടേയും ജീസസ് യൂത്തിന്റെ വര്‍ണ്ണപ്പകിട്ടേറിയ പല പരിപാടികളും ഇടവക സമൂഹത്തിന്റെ മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് ശേഷം ഷാജന്‍ ജോസിന്റേയും രാജന്‍ മത്തായിയുടേയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

ഈ പെരുന്നാളിന്റെ വിജയത്തിനായി ജെയിംസച്ചന്‍ എല്ലാവരുടേയും വിലയേറിയ സഹകരണം അഭ്യര്‍ത്ഥിച്ചു.
 ബാള്‍ട്ടിമോറിലെ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ സെയിന്റ് തോമസ് തിരുനാള് ജൂലൈ 10 ന് ബാള്‍ട്ടിമോറിലെ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ സെയിന്റ് തോമസ് തിരുനാള് ജൂലൈ 10 ന് ബാള്‍ട്ടിമോറിലെ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ സെയിന്റ് തോമസ് തിരുനാള് ജൂലൈ 10 ന് ബാള്‍ട്ടിമോറിലെ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ സെയിന്റ് തോമസ് തിരുനാള് ജൂലൈ 10 ന് ബാള്‍ട്ടിമോറിലെ സീറോ-മലബാര്‍ കാത്തലിക്ക് മിഷനില്‍ സെയിന്റ് തോമസ് തിരുനാള് ജൂലൈ 10 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക