Image

മാനുഷിക പരിഗണന വച്ചാണ്‌ ബില്ലിനെ പിന്തുണച്ചതെന്ന്‌ രമേശ്‌ ചെന്നിത്തല

Published on 05 April, 2018
മാനുഷിക പരിഗണന വച്ചാണ്‌  ബില്ലിനെ പിന്തുണച്ചതെന്ന്‌  രമേശ്‌ ചെന്നിത്തല


തിരുവനന്തപുരം: കുട്ടികളുടെ ഭാവി ഓര്‍ത്ത്‌ തികച്ചും മാനുഷിക പരിഗണന വച്ചാണ്‌ കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്ലിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ്‌. കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്‌. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്‌ക്ക്‌ ഒരു കാരണവശാലും കൂട്ടുനില്‍ക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മഹത്യയിലേക്ക്‌ പോകുന്ന കുട്ടികളുടെ കണ്ണീരിന്‌ മുന്നില്‍ മനുഷ്യത്വത്തിന്‌ മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ്‌ ബില്ലിനെ പിന്തുണച്ചത്‌. ഈ കോളജുകളിലെ മാനേജ്‌മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ ഒരിക്കലും ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഏതായാലും സുപ്രീംകോടതിയുടെ തീരുമാനം വന്നിരിക്കുന്നു. അതിനെ അംഗീകരിക്കുന്നുവെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളുടെ പുറത്താക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ രണ്ടു മെഡിക്കല്‍ കോളേജുകളിലെയും വിദ്യാര്‍ഥികളുടെ നിയമവിരുദ്ധ പ്രവേശനം അംഗീകരിക്കാനുള്ള ബില്‍ ഇന്നലെ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക