Image

സല്‍മാന്‌ ജയില്‍: അനിശ്ചിതത്വത്തിലായി 1000 കോടിയുടെ സിനിമ

Published on 05 April, 2018
 സല്‍മാന്‌ ജയില്‍: അനിശ്ചിതത്വത്തിലായി 1000 കോടിയുടെ സിനിമ

മുംബയ്‌: കൃഷ്‌ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാന്‍ അഞ്ച്‌ വര്‍ഷത്തെ തടവ്‌ ശിക്ഷ ലഭിച്ച്‌ ജയിലില്‍ ആയതോടെ അദ്ദേഹത്തെ നായകനാക്കി ഒരുക്കുന്ന നിരവധി സിനിമകളാണ്‌ അനിശ്ചിതത്തിലായത്‌. 1000 കോടിയുടെ സിനിമകളാണ്‌ സല്‍മാനെ നായകനാക്കി പല സംവിധായകര്‍ ഒരുക്കുന്നത്‌.

റേസ്‌ 3 (120 കോടി), ഭാരത്‌ (210 കോടി), കിക്ക്‌ 2 (200 കോടി), ദബാംഗ്‌ 3 (110 കോടി), പാര്‍ട്‌ണര്‍ 2 (60 കോടി), നോ എന്‍ട്രി (50 കോടി), ഷേര്‍ ഖാന്‍ (65 കോടി), ലവ്‌രാത്രി (നിര്‍മാതാവ്‌ സല്‍മാന്‍ തന്നെ, 150 കോടി) എന്നിവയാണ്‌ പ്രമുഖ സിനിമകള്‍. ഇത്‌ കൂടാതെ 250 കോടി മുടക്കി ടൈഗര്‍ സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്‌.

സിനിമാ ലോകം കൂടാതെ ടെലിവിഷന്‍ രംഗത്തും സല്‍മാന്‍ സജീവമാണ്‌. ദസ്‌ കാ ദം എന്ന പരിപാടിക്ക്‌ 78 കോടിയാണ്‌ സല്‍മാന്‍ ഈടാക്കുന്നത്‌. ഈ പരിപാടി ഇതുവരെ തുടങ്ങിയിട്ടില്ല. ബിഗ്‌ ബോസ്‌ 12ലും സല്‍മാന്‍ എത്തുന്നുണ്ട്‌. ബിഗ്‌ ബോസ്‌ 11ല്‍ എത്തിയപ്പോള്‍ 11 കോടിയാണ്‌ സല്‍മാന്‍ വാങ്ങിയിരുന്നത്‌.

2017ല്‍ മാത്രം 1480 കോടിയാണ്‌ സല്‍മാന്‍ നേടിയത്‌. പ്രതിദിനം 65.47 ലക്ഷമാണ്‌ സല്‍മാന്റെ വരുമാനമെന്ന്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ്‌ ശിക്ഷ കുറച്ചത്‌. രാജസ്ഥാനിലെ ജോധ്‌പൂര്‍ കോടതിയാണ്‌ സല്‍മാനെ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. കേസില്‍ ബാക്കിയുള്ളവരെ കോടതി വെറുതെവിട്ടു.

ഹം സാത്‌ സാത്‌ ഹെ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. 1998 ഒക്ടോബര്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ നടന്ന സംഭവത്തില്‍ താരം ശിക്ഷക്കപ്പെടുന്നത്‌ 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ്‌. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. 

സെയ്‌ഫ്‌ അലിഖാന്‍, സൊണാലി ബന്ദ്രെ, നടി തബു എന്നിവരും കേസില്‍ പ്രതികളായിരുന്നു. 

പ്രതികളില്‍ മറ്റു നാലു പേരും സഹയാത്രക്കാര്‍ മാത്രമാണെന്ന്‌ കോടതി നിരീക്ഷിച്ചു. പോലീസ്‌ ഇവര്‍ക്കതിരെ ചുമത്തിയത്‌ കുറ്റം ചെയുന്നതിനു വേണ്ടി സംഘടിതമായി ഒത്തു ചേര്‍ന്നുവെന്നാണ്‌. ഇതിനു തെളിവില്ലെന്ന്‌ കണ്ട കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.

 സല്‍മാന്‌ ജയില്‍: അനിശ്ചിതത്വത്തിലായി 1000 കോടിയുടെ സിനിമ
 സല്‍മാന്‌ ജയില്‍: അനിശ്ചിതത്വത്തിലായി 1000 കോടിയുടെ സിനിമ
Saif Ali Khan in court
 സല്‍മാന്‌ ജയില്‍: അനിശ്ചിതത്വത്തിലായി 1000 കോടിയുടെ സിനിമ
Sonali Bendre
 സല്‍മാന്‌ ജയില്‍: അനിശ്ചിതത്വത്തിലായി 1000 കോടിയുടെ സിനിമ
Actress Neelam Kothari along with her husband Sameer Soni
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക