Image

അവര്‍ മെക്‌സിക്കോയില്‍ തമ്പടിച്ചു; പ്രസിഡന്റ് ട്രമ്പിന്റെ ഭീഷണി (ഏബ്രഹാം തോമസ്)

Published on 05 April, 2018
അവര്‍  മെക്‌സിക്കോയില്‍ തമ്പടിച്ചു; പ്രസിഡന്റ് ട്രമ്പിന്റെ ഭീഷണി (ഏബ്രഹാം തോമസ്)
ഒറ്റക്കു വരുന്നതിനു വലിയ പകരം സംഘമായി അമേരിക്കയില്‍ അനധിക്രുതമായി കുടിയേറാന്‍ ഹോണ്ടുരാസില്‍ നിന്ന് പുറപ്പെട്ട സംഘം (കാരവന്‍) മെക്‌സിക്കോയിലെ ഒയെക് സാക സംസ്ഥാനത്തിലെ മത്യാസ് റൊമേറോ നഗരത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ തമ്പടിച്ചു. ഒരു ഘട്ടത്തില്‍ 1,150 ല്‍ അധികം ആളുകളുണ്ടായിരുന്നു ഈ കുടിയേറ്റ കാരവനില്‍.

ഇവരെ തടയുന്നില്ലെന്ന് പറഞ്ഞ് മെക്‌സിക്കോക്കെതിരെ പ്രസിഡന്റ് ട്രമ്പ് നിശിത വിമര്‍ശനം നടത്തുകയുണ്ടായി. അതിനു പുറമെ നാഷണല്‍ ഗാര്‍ഡിനെ അതിര്‍ത്തിയിലേക്കു വിടാനും തീരുമാനിച്ചു.

'നമ്മുടെ ദുര്‍ബല നിയമത്തിന്റെ അതിര്‍ത്തിയിലേയ്ക്ക്നീങ്ങുന്ന ജനങ്ങളുടെ വലിയ കാരവനെ അവിടെ തന്നെ തടയേണ്ടതാണ്. കാഷ് കൗ ആയ നാഫ്ടയും (നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേയ്ഡ് അസോസിയേഷന്‍) ഹോണ്ടുരാസിന് ലഭിക്കുന്ന വിദേശ സഹായവുമാണ് ഇത് സംഭവിക്കുവാന്‍ കാരണം,'ട്രമ്പ് പറഞ്ഞു.

അതിര്‍ത്തി മതിലിന് ഫണ്ടിംഗ് നിഷേധിച്ച കോണ്‍ഗ്രസിനോട് അരിശം പൂണ്ട് യുഎസ്മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ താന്‍ സേനയെ വിന്യസിക്കുമെന്നും ട്രമ്പ്കൂട്ടിച്ചേര്‍ത്തു.
ഇതേ സമയം അതിര്‍ത്തിയില്‍ഉടനീളം മതില്‍ വേണമെന്ന തന്റെ ആവശ്യം മയപ്പെടുത്തി700-800 മൈ ല്‍ ദൈര്‍ഘ്യമുള്ള മതില്‍ മതി എന്ന നിലപാടിലേയ്ക്ക്പ്രസിഡന്റ്മാറിയിട്ടുണ്ട്.

കാരവനിലെ പലരും തുറസ്സായ സ്ഥലത്താണ് ഉറങ്ങുന്നത്. വ്യൂ ബ്ലോ സിന്‍ ഫ്രോണ്ടിരസ് എന്ന സംഘടനയാണ്നേതൃത്വം നല്‍കുന്നത്. സംഘടന ബസുകളില്‍ കുടിയേറ്റക്കാരെ എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും നടന്നില്ല. പലരുംകാല്‍നടയായാണ് യാത്ര ചെയ്യുന്നത്.

അംഗബാഹുല്യവും സംഘത്തില്‍ ധാരാളം കുട്ടികള്‍ ഉണ്ടെന്ന വസ്തുതയും സംഘാംഗങ്ങള്‍ രോഗബാധിതരായതും അതിര്‍ത്തി മതില്‍ വരെ യാത്ര തുടരേണ്ടതില്ല എന്ന് തീരുമാനിക്കുവാന്‍ സംഘാടകരെ പ്രേരിപ്പിച്ചു. യാത്രയില്‍ പങ്കെടുക്കുന്നവര്‍ ദിവസങ്ങളോളം തെരുവിനരികിലൂടെയുംട്രെയിന്‍ ട്രാക്കുകളിലൂടെയും നടന്നു.

ഈയാഴ്ച പ്യൂബ് ളോയില്‍ നടക്കുന്ന ഇമ്മിഗ്രന്റ്‌സ് റൈറ്റ്‌സ് കോണ്‍ഫറന്‍സില്‍ ഇവര്‍ പങ്കെടുക്കും. കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളില്‍ നിന്ന് പാലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്ന പ്രശ്‌നങ്ങള്‍ക്ക്വിവേകപൂര്‍വവും വ്യക്തവുമായ പരിഹാരം കാണുവാനാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് സംഘടനയുടെ ഡയറക്ടര്‍ ഐറീനിയോ മുജിക പറഞ്ഞു.

കുടിയേറ്റക്കാരുടെ തമ്പുകളിലെത്തി മെക്‌സിക്കന്‍ ഇമ്മിഗ്രേഷന്‍ അധികാരികള്‍ വിവരം ശേഖരിച്ചു. അവര്‍ക്ക് മെക്‌സിക്കോയില്‍ തങ്ങുവാനുള്ള താല്‍കാലിക ലീഗല്‍ പെര്‍മിറ്റുകള്‍ നല്‍കി. 20 ദിവസത്തിനുള്ളില്‍ മെക്‌സിക്കോ വിടണമെന്നും നിര്‍ദേശിച്ചു. അര്‍ഹരായവര്‍ 30 ദിവസത്തിനുള്ളില്‍രാഷ്ട്രീയാഭയത്തിന് അപേക്ഷ നല്‍കണം. ഇത് എത്ര പേര്‍ക്ക് ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ഒരു പുതപ്പ് പുതച്ച് ക്യാമ്പിലിരുന്ന രാക്വേല്‍ പെരസ് റിവേര ഹോണ്ടുരാസിലെഏറ്റവും അക്രമം നിറഞ്ഞ സാന്‍ പെഡ് റോസുലയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയതാണ്. 31 കാരിയായ ഇവര്‍ക്ക് യുഎസ് അഭയം നല്‍കുമെന്ന് പ്രതീക്ഷയുണ്ട്. തന്റെ പെണ്‍മക്കളുടെ പിതാവ് തന്നെ കൊല്ലാന്‍ ശ്രമിച്ചത് കൊണ്ടാണ് താന്‍ നാട് വിട്ടതെന്ന് ഇവര്‍ പറയുന്നു.

ഏഴ് വയസുകാരനായ മകനോടൊപ്പം എത്തിയ ഏഞ്ചല്‍ സൗള്‍ ലോപസ് മെന്‍ഡോസയുടെയുംപ്രതീക്ഷ യുഎസ് ഇയാള്‍ക്കും മകനും അഭയം നല്‍കുമെന്നാണ്. ഹോണ്ടുരാസില്‍ നിന്നാണ് ഇയാളും രക്ഷപ്പെട്ടത്. എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. ദൈവം എന്റെ പ്രതീക്ഷ നിറവേറ്റും, മെന്‍ഡോസ പറയുന്നു.
അവര്‍  മെക്‌സിക്കോയില്‍ തമ്പടിച്ചു; പ്രസിഡന്റ് ട്രമ്പിന്റെ ഭീഷണി (ഏബ്രഹാം തോമസ്)
അവര്‍  മെക്‌സിക്കോയില്‍ തമ്പടിച്ചു; പ്രസിഡന്റ് ട്രമ്പിന്റെ ഭീഷണി (ഏബ്രഹാം തോമസ്)
Join WhatsApp News
NEWS @ 5 for you 2018-04-05 17:36:46

1] Trey Gowdy: 'I Haven't Been Good In Congress And I Don't Enjoy It'

2] Ted cruz was asked to take a DNA test to prove that he is Human

3] Russian Oligarchs are connected to trump, Mueller investigation is now without doubt.

4] melina broke up with trump but he wooed her back as per book author.

5] trump was supposed to talk about his tax cuts in w. Virginia, instead he said these,’’ “Mexicans are rapists,Remember my opening remarks at trump power when I opened. Everybody said, oh, he was so tough. I used the word rape. Yesterday it came out where this journey coming up, women are raped at levels that nobody has ever seen before."  But it is not true. Trump is lying as usual.

6]  Trump floated replacing Attorney General Jeff Sessions with EPA head Scott Pruitt as recently as this week

7] Trump has not changed, he is repeating the same lie again and again. He said in WV: "In many places, like California, the same person votes many times. You probably heard about that. They always like to say 'oh that's a conspiracy theory.' Not a conspiracy theory, folks. Millions and millions of people."

 

 

 

our trump is innocent 2018-04-05 18:21:52

·        Trump said publicly he has no knowledge about the hush money given to porn star. That means she can tell publicly all she wants, trump lawyer cannot threaten her for violation of any agreement. Trump has opened a can of worms.

·        Trump said there were people voting several times in the 2016 election. Ok that means he became the illicit president because republicans were voting several times for him.

·        Brazilian former president in handcuffs-

·        Several EPA officials were reassigned, demoted or requested new positions themselves after raising concerns about EPA chief Scott Pruitt, The New York Times reports He is going to be the Attorney General.

·        Donald Trump Jr. and Eric Trump have jetted to Dubai to attend a wedding for an Arab business magnate and business partner for the Trump Organization, sources say cnn.

·         

  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക