Image

വാര്‍ഷിക ആഘോഷ നിറവില്‍ പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ്

Published on 05 April, 2018
വാര്‍ഷിക ആഘോഷ നിറവില്‍ പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ്

അയര്‍ലന്‍ഡ്: വാട്ടര്‍ഫോര്‍ഡ് പ്രവാസി മലയാളിയുടെ ഒന്നാം വാര്‍ഷികവും ഈസ്റ്റര്‍ വിഷു ആഘോഷവും സമുചിതമായി ആഘോഷിക്കുന്നു. ഏപ്രില്‍ 6 വെള്ളിയാഴ്ച 4.30 ന് ന്യൂടൗണ്‍ പാരിഷ് ഹാളില്‍വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങള്‍ക്കു പകിട്ടേറുവാനായി പ്രശസ്ത പിന്നണിഗായകനും ഗാനമേള വേദിയിലെ മുടിചൂടാമന്നനുമായ ശ്രീ പന്തളം ബാലനും സോള്‍ ബീറ്റ്‌സും ചേര്‍ന്നൊരുക്കുന്ന സംഗീത സായാഹ്നവും, വൈവിധ്യങ്ങളായ കലാപരിപാടികളും തദവസരത്തില്‍ നടത്തപ്പെടുന്നു.

സംഘടനയുടെ ഇന്നോളമുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹായങ്ങള്‍ നല്‍കിയ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം എല്ലാ അഭ്യുദയകാംക്ഷികളെയും വാര്‍ഷിക ആഘോഷ പരിപാടിയിലേക്ക് സ്വാഗതംചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക