Image

ഒരുമയുടെ സൗഹൃദ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 8 ഞായറാഴ്ച

മൊയ്തീന്‍ പുത്തന്‍ചിറ Published on 05 April, 2018
ഒരുമയുടെ സൗഹൃദ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 8 ഞായറാഴ്ച
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ന്യൂജെഴ്‌സിയിലും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8 ഞായറാഴ്ച ന്യൂജെഴ്‌സിയില്‍ വെച്ച് നടക്കുന്ന ഈ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത് പ്രസ് ക്ലബ്ബിന്‍റെ ന്യൂയോര്‍ക്ക് ചാപ്റ്ററും ഫിലഡല്‍ഫിയ ചാപ്റ്ററുമാണ്.

ന്യൂജെഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ (1176 കിംഗ് ജോര്‍ജ്‌സ് പോസ്റ്റ് റോഡ്, എഡിസണ്‍, ന്യൂജെഴ്‌സി) ഉച്ചയ്ക്ക് 2:30 മുതല്‍ വൈകീട്ട് 5:30 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ പ്രമുഖ മലയാളി ദേശീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.

ദേശീയ സംഘടനകളുമായി ഇന്ത്യാ പ്രസ് ക്ലബ്ബിന് വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതല്‍ സുതാര്യമാക്കുവാനും, സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുവാന്‍ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സഹകരണം എങ്ങനെ വിനിയോഗിക്കാമെന്നുമുള്ള ചര്‍ച്ചകളും ഈ കോണ്‍ഫറന്‍സുകൊണ്ട് ലക്ഷ്യമിടുന്നു. കൂടാതെ, പരസ്പര സഹായസഹകരണങ്ങളിലൂടെ ഈ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ഫലപ്രാപ്തിയിലെത്തിക്കുവാനും ഈ കോണ്‍ഫറന്‍സ് ഉപയോഗപ്രദവുമായിരിക്കും.

ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ ദേശീയ സംഘടനകള്‍ ഈ ഉദ്യമത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം ഈ സംഘടനകളുടെ ഭാരവാഹികളും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

ദേശീയ സംഘടനാ നേതാക്കളും, ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ദേശീയ നേതൃത്വവും, ന്യൂയോര്‍ക്ക് ഫിലഡല്‍ഫിയ ചാപ്റ്റര്‍ നേതാക്കളും അംഗങ്ങളും ഒത്തുചേരുന്ന പ്രഥമ ദേശീയ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ ഇടം നേടുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒരുമയുടെ സൗഹൃദ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 8 ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക