Image

സുഡാനിയുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നു, പ്രശ്‌നത്തില്‍ ഇടപെട്ടവര്‍ക്കു സമയനഷ്ടം

Published on 05 April, 2018
സുഡാനിയുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നു, പ്രശ്‌നത്തില്‍ ഇടപെട്ടവര്‍ക്കു സമയനഷ്ടം
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ച സാമുവല്‍ റോമിന്‍സണ്‍ എന്ന താരത്തെ വംശീയമായി അധിക്ഷേപിച്ചെന്നും അര്‍ഹിച്ച പ്രതിഫലം തന്നില്ലെന്നതും വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതു സംബന്ധിച്ച പോസ്റ്റുകളും വന്നിരുന്നു. കേരളത്തില്‍ നിന്നും കെട്ടിപ്പിടിച്ചു യാത്രയാക്കിയ സാമുവലാണ് നൈജീരിയയില്‍ ചെന്നയുടനെ ഫേസ്ബുക്കില്‍ താന്‍ അപമാനിതനായെന്നു പോസ്റ്റിട്ടത്. പ്രശ്‌നം രൂക്ഷമായിതോടെ, നല്ല രീതിയില്‍ മുന്നേറിയ ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയായി. ധനകാര്യമന്ത്രി തോമസ് ഐസക്ക്, വി.ടി.ബലറാം എംഎല്‍എ എന്നിവരും സാമുവലിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തോമസ് ഐസക്കിന്റെ പോസ്റ്റ് സാമുവല്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു. 

നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് നൈജീരിയന്‍ താരം തന്നെയാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ പബ്ലിസിറ്റിക്കു വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ച നാടകമാണോ ഇതെന്ന് ഇപ്പോള്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് തനിക്ക് മാന്യമായ വേതനം ലഭിച്ചും സാമുവല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സംഭവിച്ചത് ആശയവിനിമയത്തില്‍ പറ്റിയ പാളിച്ചയാണെന്നും താരം പറയുമ്പോള്‍ ഇതിനോടു പ്രതികരിച്ചവരാണ് ഇപ്പോള്‍ ത്രിശങ്കുവിലായത്.

തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് പ്രോഡ്യൂസേഴ്‌സിന്റെ വംശീയപ്രശ്‌നം മൂലമാണെന്ന് പറഞ്ഞെഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ചെഴുതി എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം നിര്‍മ്മാതാക്കള്‍ കൊടുക്കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമുവല്‍ തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക