Image

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് പ്രമോഷണല്‍ മീറ്റിംഗ് ഹ്യൂസ്റ്റണില്‍

രാജന്‍ ആര്യപ്പള്ളില്‍, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ Published on 06 April, 2018
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ്  പ്രമോഷണല്‍ മീറ്റിംഗ് ഹ്യൂസ്റ്റണില്‍
ഹൂസ്റ്റണ്‍: 2018 ജൂലൈ 19 മുതല്‍ 22 വരെ ഡാളസ് പട്ടണത്തിലുള്ള ഹയാത്ത് റീജിയന്‍സിയി ഡീ.എഫ്.ഡബ്ലു വെച്ച് നടക്കുന്ന പതിനാറാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണല്‍ യോഗം ഏപ്രില്‍ 8 ഞയറാഴ്ച വൈകിട്ട് 5:00 മുതല്‍ 8 മണിവരെ ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍, 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വെയ് ഈസ്റ്റ്, ഹ്യൂസ്റ്റണ്‍, ടെക്‌സാസ് 77048 വച്ച് നടക്കുന്നതാണെന്ന് നാഷണല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്ജ് അറിയിച്ചു. മുന്‍ ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ നിരവധി ഭാരവാഹികളെ കൂടാതെ ഐ.പി.സി സഭാ ശുശ്രൂഷക•ാരും വിശ്വാസികളും പങ്കെടുക്കുന്നതാണ്. പ്രമോഷണല്‍ മീറ്റിംഗിനോടൊപ്പം നടക്കുന്ന സംഗീത സായഹ്നത്തില്‍ ജെറ്റ്‌സണ്‍ സണ്ണി ഗാനങ്ങള്‍ ആലപിക്കുന്നതാണ്. അറിയപ്പെട്ട് കണ്‍വന്‍ഷന്‍ പ്രാസംഗീകനും ഐ.പി.സി. ഹെബ്രോന്‍ സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ സാബു വര്‍ഗീസ് മുഖ്യ പ്രസംഗകനായിരിക്കും.
കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ ഡോ. ബേബി വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്, നാഷണല്‍ ട്രഷറാര്‍ ജെയിംസ് മുളവന, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ജെറി. കെ. രാജന്‍, ഹൂസ്റ്റണ്‍ നാഷണല്‍ പ്രതിനിധി കെ.സി. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  
ഡോ. ബേബി വര്‍ഗീസ് : 469.644.1915
അലക്‌സാണ്ടര്‍ ജോര്‍ജ്: 407.484.8838
ജെയിംസ് മുളവന: 561.319.6770
കെ.സി. ജേക്കബ് : 713.858.0555
Website: ipcfamilyconference.com

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ്  പ്രമോഷണല്‍ മീറ്റിംഗ് ഹ്യൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക