Image

ഈസ്റ്ററിന് പള്ളിയില്‍ പോകാന്‍ വിസമ്മതിച്ച മകനെതിരെ സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച കേസ്സില്‍ മാതാവ് അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 06 April, 2018
ഈസ്റ്ററിന് പള്ളിയില്‍ പോകാന്‍ വിസമ്മതിച്ച മകനെതിരെ സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച കേസ്സില്‍ മാതാവ് അറസ്റ്റില്‍
അരിസോണ: ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ എഴുന്നേറ്റ് സര്‍വീസിന് പോകണമെന്ന അമ്മയുടെ ഉപദേശം നിരാകരിച്ച 16 വയസ്സുള്ള മകനെതിരെ സ്റ്റെണ്‍ ഗണ്‍ ഉപയോഗിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 1 ഞായറാഴ്ച രാവിലെ നടന്ന സംഭവത്തില്‍ നാല്‍പത് വയസ്സുള്ള ഷാരണ്‍ ഡൊബിന്‍സാണ് അറസ്റ്റിലായത്.

മകനെതിരെ സ്റ്റെണ്‍ ഗണ്‍ ഉപയോഗിച്ചില്ല എന്ന ഷാരണിന്റെ വാദം ശരിയല്ലാ എന്നാണ് പോലീസും, രാവിലെ മകനെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നതിന് സ്‌റ്റെണ്‍ ഗണ്‍ ഉപയോഗിച്ചു ശബ്ദം ഉണ്ടാക്കല്‍ മാത്രമാണ് ചെയ്തതെന്ന് മാതാവും പറയുന്നു. എന്നാല്‍ 16 വയസ്സുകാരന്റെ കാലില്‍ 2 അടയാളം കണ്ടതായി പോലീസ് സ്ഥിതീകരിച്ചു.

ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കണമെന്ന് പറഞ്ഞതല്ലാതെ മറ്റൊരു തെറ്റും ഞാന്‍ ചെയ്തിട്ടില്ലാ എന്നാണ് ഷാരണ്‍ പറയുന്നത്.

എന്തായാലും ഇരുവര്‍ക്കും ഈസ്റ്റര്‍ സര്‍വീസില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മാതാവിനെ 12 മണിക്കൂറോളം ജയിലില്‍ കഴിയേണ്ടതായും വ്ന്നു. ഇവര്‍ക്കെതിരെ ചൈല്‍ഡ് അഭ്യൂസിന് കേസ്സെടുത്തിട്ടുണ്ട്.
ഈസ്റ്ററിന് പള്ളിയില്‍ പോകാന്‍ വിസമ്മതിച്ച മകനെതിരെ സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച കേസ്സില്‍ മാതാവ് അറസ്റ്റില്‍ഈസ്റ്ററിന് പള്ളിയില്‍ പോകാന്‍ വിസമ്മതിച്ച മകനെതിരെ സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച കേസ്സില്‍ മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക