Image

അങ്കിളില്‍' മമ്മൂട്ടി നെഗറ്റീവ്‌ റോളില്‍

Published on 06 April, 2018
അങ്കിളില്‍' മമ്മൂട്ടി  നെഗറ്റീവ്‌ റോളില്‍
ജോയ്‌ മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ്‌ ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിള്‍ ഏപ്രില്‍ 27ന്‌ സിനിമ തീയേറ്ററുകളിലെത്തും. റിപ്പോര്‍ട്ടുകളനുസരിച്ച്‌ ചിത്രത്തില്‍ താരത്തിന്‌ നെഗറ്റീവ്‌ റോളുണ്ട്‌. കൃഷ്‌ണകുമാര്‍ എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌ ഊട്ടിയില്‍ നിന്ന്‌ കോഴിക്കോട്ടേയ്‌ക്കു അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്‌.

ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്‌ക്കുള്ളതായാണ്‌ സൂചന അതിലൊന്നില്‍ സാള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ ലുക്കിലാണ്‌ താരം എത്തുന്നത്‌. നെഗറ്റീവ്‌ വേഷമാണോ പോസി്‌റ്റീവാണോ എന്ന്‌ ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ്‌ സംവിധായകന്റെ മറുപടി. ഒരു മിഡില്‍ ക്ലാസ്‌ കുടുംബം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്‌ അങ്കിളിന്റെ കഥാതന്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക