Image

ഈസ്റ്റര്‍ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 06 April, 2018
ഈസ്റ്റര്‍ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ഈസ്റ്റര്‍ ആഘോഷങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ്, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റിലെ, യൂ.എസ്.റൗണ്ടപ്പില്‍ ഈയാഴ്ച്ച അവതരിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹിസ് വോയിസ് എന്ന സംഗീത ഗ്രൂപ്പ്, അന്‍പതോളം കുട്ടികളെ അണിനിരത്തി കൊണ്ട് നടത്തുന്ന ഈസ്റ്റര്‍ ഗാനത്തോടെയാണ് ഈ എപ്പിസോഡ് ആരംഭിക്കുന്നത്. ഈസ്റ്റര്‍ സന്ദേശം നല്‍കുന്നത്, നാട്ടില്‍ നിന്ന് സന്ദര്‍ശിക്കുന്ന എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രപ്പോലീത്തയാണ്. വിവിധ പള്ളികളില്‍ നടക്കുന്ന ഓശാന ഞായര്‍, ദുഃഖവെള്ളി, ഉയര്‍പ്പു പെരുന്നാള്‍ എന്നിവയുടെ നേര്‍ക്കാഴ്ച്ചകളും ഈ എപ്പിസോഡില്‍ കാണാം. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ കാലുകഴുകല്‍ ശുശ്രൂഷയും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
sad hindu 2018-04-06 19:26:31
Thanks asianet USA for the coverage for all  progammes in USA. But I am so sad that they never telecast any special episode for vishu progamme and ayyappa pooja. Can u please do that
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക