Image

എച്ച്-1 വിസക്കു ഇപ്പോഴും ഡിമാന്‍ഡ്; 5 ദിവസത്തിനുള്ളീല്‍ ക്വാട്ട തീര്ന്നു

Published on 06 April, 2018
എച്ച്-1 വിസക്കു ഇപ്പോഴും ഡിമാന്‍ഡ്; 5 ദിവസത്തിനുള്ളീല്‍ ക്വാട്ട തീര്ന്നു
പ്രസിഡന്റ് ട്രമ്പും കൂട്ടാളികളും ഏറെ കടന്നാക്രമിക്കുന്നുണ്ടെങ്കിലും എച്ച്-1 ബി വിസ അപേക്ഷക്കു തിരക്കിനു കുറവില്ല. 

ഏപ്രില്‍ ഒന്നിനു എച്ച് 1-ബി വിസ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ അടുത്ത ധനകാര്യ വര്‍ഷത്തിലെ ക്വാട്ടയായ്65000 എണ്ണം തികഞ്ഞു. (ഒക്ടോബറിലാണു അടുത്ത ധനകാര്യ വര്‍ഷം തുടങ്ങുക)

അതു പോലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നു മസ്റ്റേഴ്‌സും മറ്റും നേടുന്നവര്‍ക്കു മാത്രമുള്ള 20000 വിസയുടെ ക്വാട്ടയും തീര്‍ന്നു.

ചില വര്‍ഷങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്ന അന്നു തന്നെ ക്വാട്ട തീര്‍ന്നിരുന്നു.

മോത്തം ലഭിച്ച അപേക്ഷകരില്‍ നിന്നു 65000 പേരെ നറുക്കെടുത്താണു വിസ ഏതാനും വര്‍ഷമായി നല്‍കുന്നത്. അങ്ങനെ തെരഞ്ഞെടുക്കപ്പെടാത്തവരുടെ ഫീസ് തിരിച്ചു നല്‍കും.

വിസ ലോട്ടറി കിട്ടിയാലും വിസ അപേക്ഷ അംഗീകരിക്കാന്‍ ഒട്ടേറെ കടമ്പകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എച്ച്-1 വിസ പുതുക്കുന്നതിനും യൂണിവേഴ്‌സിറ്റിക്കും മറ്റും എച്ച്-1 വിസയില്‍ ആളെ കൊണ്ടു വരുന്നതിനും ക്വാട്ട ബാധകമല്ല.

എച്ച്-1 അപേക്ഷകരില്‍ നല്ലൊരു പങ്ക് ഇന്ത്യാക്കാരും ഇന്ത്യന്‍ കമ്പനികളുമാണ്. എതിര്‍പ്പിന്റെ പ്രധാന കാരണവും അതു തന്നെ. അമേരിക്കന്‍ തൊഴിലാളികളുടെ ജോലി തട്ടിയെടുക്കുന്നു എന്ന ആക്ഷേപമാണു എച്ച്1 വിസക്കെതിരെ ഉയരുന്നത്.
USCIS has reached the congressionally-mandated 65,000 H-1B visa cap for fiscal year 2019. USCIS has also received a sufficient number of H-1B petitions to meet the 20,000 visa U.S. advanced degree exemption, known as the master’s cap.

The agency will reject and return filing fees for all unselected cap-subject petitions that are not prohibited multiple filings.

USCIS will continue to accept and process petitions that are otherwise exempt from the cap.  Petitions filed for current H-1B workers who have been counted previously against the cap, and who still retain their cap number, will also not be counted toward the FY 2019 H-1B cap. USCIS will continue to accept and process petitions filed to:

·         Extend the amount of time a current H-1B worker may remain in the United States;

·         Change the terms of employment for current H-1B workers;

·         Allow current H-1B workers to change employers; and

·         Allow current H-1B workers to work concurrently in a second H-1B position.

U.S. businesses use the H-1B program to employ foreign workers in occupations that require specialized knowledge.

We encourage H-1B applicants to subscribe to the H-1B Cap Season email updates located on the H-1B Fiscal Year (FY) 2019 Cap Season page.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക