Image

ലൈഫ് എഗൈന്‍ ഫൗണ്ടേഷന്‍ കുവൈത്ത് ലോക ആരോഗ്യ ദിനം ആഘോഷിക്കുന്നു

Published on 06 April, 2018
ലൈഫ് എഗൈന്‍ ഫൗണ്ടേഷന്‍ കുവൈത്ത് ലോക ആരോഗ്യ ദിനം ആഘോഷിക്കുന്നു

കുവൈത്ത്: ആരോഗ്യപൂര്‍ണമായ ഒരു ജീവിത രീതിയുടെയും ജീവന്റെയും മഹത്വം ഉദ്‌ഘോഷിച്ചു കുവൈത്തിലെ ലൈഫ് എഗൈന്‍ ഫൗണ്ടേഷന്‍ ഏപ്രില്‍ 7നു മൈദാന്‍ ഹവല്ലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ലോക ആരോഗ്യ ദിനം ആചരിക്കുന്നു.

കാന്‍സര്‍ ബാധിതരെ സഹായിക്കാനെന്ന ലക്ഷ്യവുമായി 2015 ല്‍ഹൈദരാബാദില്‍ ഗൗതമി തടിമാല ആരംഭിച്ച ലൈഫ് എഗൈന്‍ ഫൗണ്ടേഷന്‍ തൊട്ടടുത്ത വര്‍ഷം തന്നെ ചെന്നൈയിലും, അമേരിക്കയിലും പിന്നീട് 2017 ഇത് കുവൈത്തിലേയ്ക്കും വ്യാപിക്കപ്പെടുകയായിരുന്നു. കാന്‍സര്‍ പോലെയുള്ള ജീവിത രീതി രോഗങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ അവയെ പ്രതിരോധിക്കാനും, പിടിപെട്ടാല്‍ അതിനെതിരെ പൊരുതാനും ഉള്ള മാനസിക പിന്തുണയും വേണ്ട സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ കുവൈത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ സജ്ജനസമ്മതിയേറിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത വ്യക്തിത്വങ്ങളായ ശത്രുഘ്ന്‍ സിന്‍ഹ, പൂനം ധില്ലന്‍ എന്നിവര്‍ക്കൊപ്പം ഈ കൂട്ടായ്മയുടെ സ്ഥാപകയും കാന്‍സര്‍ ജേതാവുമായ ഗൗതമി തടിമാല എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കാന്‍സര്‍ പ്രതിരോധത്തെ കുറിച്ചും കാന്‍സര്‍ അതിജീവനത്തെക്കുറിച്ചും വിലയേറിയ അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കപ്പെടും. പ്രശസ്ത ഗായകരായ എന്‍.സി കാരുണ്യ, സൗജന്യാ മദ്ഭൂഷി എന്നിവര്‍ നയിക്കുന്ന മനോഹര ഗാനമേളയും പരിപാടിയുടെ ഭാഗമായി നടക്കും. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക