Image

സ്വീഡനില്‍ പരിസ്ഥിതി സൗഹാര്‍ദ ഏവിയേഷന്‍ നികുതി

Published on 06 April, 2018
സ്വീഡനില്‍ പരിസ്ഥിതി സൗഹാര്‍ദ ഏവിയേഷന്‍ നികുതി

സ്‌റ്റോക്ക്‌ഹോം: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണത്തിന് സ്വീഡനില്‍ ഏവിയേഷന്‍ നികുതി ഏര്‍പ്പെടുത്തി. എല്ലാ പാസഞ്ചര്‍ വിമാനങ്ങളിലെയും യാത്രക്കാരില്‍നിന്ന് ഈയിനത്തില്‍ അധിക തുക ഈടാക്കും.

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുള്ള സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടിയെന്ന് അധികൃതര്‍. സ്വീഡനിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് ഇതു ബാധകമായിരിക്കും. ലക്ഷ്യ സ്ഥാനം അനുസരിച്ച് ആറ് യൂറോ മുതല്‍ 39 യൂറോ വരെ നികുതി നല്‍കേണ്ടി വരും.

കൈക്കുഞ്ഞുങ്ങള്‍, വിമാനത്തിലെ ജീവനക്കാര്‍, കണക്ഷന്‍ വിമാനങ്ങളില്‍ പോകാനുള്ളവര്‍ എന്നിവരെ മാത്രമാണ് നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ നികുതി ചുമത്തുന്നതിനോട് 53 ശതമാനം സ്വീഡന്‍കാരും യോജിക്കുന്നതായി സര്‍വേയില്‍ വ്യക്തമായിരുന്നു. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക