Image

ചേച്ചമ്മ മാത്യു (തങ്കമ്മ -83) ന്യൂജഴ്‌സിയില്‍ നിര്യാതയായി

Published on 06 April, 2018
ചേച്ചമ്മ മാത്യു (തങ്കമ്മ -83) ന്യൂജഴ്‌സിയില്‍ നിര്യാതയായി
ന്യൂജഴ്‌സി: മാവേലിക്കരക കല്ലുമല ശാന്തിഭവനില്‍ പരേതനായ ടി.എം. മാത്യുവിന്റെ (ബേബിസാര്‍) ഭാര്യ ചേച്ചമ്മ മാത്യു (83) ന്യൂജഴ്‌സിയില്‍ നിര്യാതയായി. പരേത മാവേലിക്കര നടക്കാവ് കൊമ്പശേരില്‍ കുടുംബാംഗമാണ്. മാവേലിക്കര സി.എം.എസ് എല്‍.പി.സ്കൂള്‍ ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്തതിനുശേഷം 1983-ല്‍ കുടുംബ സമേതം ന്യൂജഴ്‌സിയില്‍ എത്തി. ന്യൂജഴ്‌സിയില്‍ പല സ്ഥാപനങ്ങളിലും ലൈസന്‍സ്ഡ് നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. റിട്ടയര്‍മെന്റിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ടീനെക് ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്.

മക്കള്‍: സുജ ഏബ്രഹാം (സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഈസ്റ്റ് ബ്രോണ്‍സ് വിക്), സജി ടി. മാത്യു (സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച്, ടീനെക്, ന്യൂജഴ്‌സി), ശുഭ ജോണ്‍ (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജഴ്‌സി).

മകന്‍ സജി ടി. മാത്യു ഫൊക്കാന മുന്‍ റീജണല്‍ വൈസ് പ്രസിഡന്റ്, മുന്‍ കേരള കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സി സെക്രട്ടറി, മുന്‍ ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ന്യൂജേഴ്‌സി സെക്രട്ടറി തുടങ്ങി നിരവധി തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വ്യൂവിംഗ്: ഏപ്രില്‍ എട്ടാംതീയതി ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 8.30 വരെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച്, 70 Cedar ലെയിന്‍, ടീനെക് ന്യൂജഴ്‌സിയില്‍.

ഫ്യൂണറല്‍ സര്‍വീസ്: ഏപ്രില്‍ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെറുകോല്‍ മാര്‍ത്തോമാ ചര്‍ച്ച് മാവേലിക്കര.

കേരളത്തിലെ അഡ്രസ്: ശാന്തിഭവന്‍, കല്ലുമല പി.ഒ, മാവേലിക്കര.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് വി. ഏബ്രഹാം (എബി) 732 331 4076, ഷാജി ജോണ്‍ (201 384 2782), സജി ടി. മാത്യു (201 925 5763).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക