Image

ബല്‍റാം അവസരവാദിയെന്ന് റോജി എം ജോണ്‍; അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടി ഹീറോയിസം കാണിക്കുന്നവന്‍ എന്ന് ശബരിനാഥന്‍

Published on 06 April, 2018
ബല്‍റാം അവസരവാദിയെന്ന് റോജി എം ജോണ്‍; അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടി ഹീറോയിസം കാണിക്കുന്നവന്‍ എന്ന് ശബരിനാഥന്‍
കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സില്‍ വിരുദ്ധാഭിപ്രായം പറഞ്ഞ വിടി ബല്‍റാമിനെതിരെ കോണ്‍ഗസ് എംഎല്‍എമാരായ റോജി എം ജോണും കെ എസ് ശബരിനാഥനും രംഗത്ത്. ബല്‍റാമിനെ റോജി എം ജോണ്‍ അവസരവാദിയെന്നു വിശേഷിപ്പിച്ചപ്പോള്‍ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടി ഹീറോയിസം കാണിക്കുന്നവര്‍ എന്നാണ് ശബരിനാഥന്‍ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പേരെടുത്തുപറയാതെ ഇരുവരും പ്രതികരിച്ചത്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയങ്ങളില്‍ യുഡിഎഫ് എടുത്ത തീരുമാനം ഒറ്റക്കെട്ടായിട്ടാണെന്നു റോജി പറഞ്ഞു. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഏതെങ്കിലും പാര്‍ട്ടി വേദികളിലൊ പാര്‍ലമെന്ററി പാര്‍ട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോയെന്നും റോജി എം ജോണ്‍ ചോദിക്കുന്നു.

ബില്ല് ചര്‍ച്ചക്കെടുത്ത ദിവസം രാവിലെയും യുഡിഎഫ് എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാന്‍ ഇപ്പോള്‍ ആദര്‍ശം പറയുന്ന ആരും തയ്യാറായില്ല. അവസരം നോക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന മാന്യനാണ് ബെല്‍റാമെന്നു റോജി എം ജോണ്‍ പരിഹസിച്ചു.

ബല്‍റാമിനെപ്പോലെ ലൈക്കുകള്‍ക്കും കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ല എന്ന് പറഞ്ഞാണ് റോജി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക