Image

ഉഗാണ്ടയിലെ സ്‌കൂളില്‍ മിന്നലേറ്റ്‌ 18 കുട്ടികള്‍ മരിച്ചു

Published on 29 June, 2011
ഉഗാണ്ടയിലെ സ്‌കൂളില്‍ മിന്നലേറ്റ്‌ 18 കുട്ടികള്‍ മരിച്ചു
കംപാല: ഉഗാണ്ടയിലുണ്ടായ ഇടിമിന്നലില്‍ 18 നേഴ്‌സറി കുട്ടികള്‍ മരിച്ചു. കിരിയാന്‍ഡെഗോയിലെ സ്‌കൂളിലുണ്ടായ മിന്നലില്‍ മരിച്ചവരില്‍ പതിനഞ്ചുപേരും പെണ്‍കുട്ടികളാണ്‌. സംഭവത്തില്‍ 36 കുട്ടികള്‍ക്ക്‌ പരിക്കേറ്റു. ഇവിടെ തുടര്‍ച്ചയായി ഇടിമിന്നല്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. കഴിഞ്ഞയാഴ്‌ചയില്‍ മാത്രം ഇവിടെ 28 പേര്‍ ഇടിമിന്നലേറ്റ്‌ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക