Image

പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും നഷ്ടമായത്‌ 250 മണിക്കൂര്‍

Published on 07 April, 2018
പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും നഷ്ടമായത്‌ 250 മണിക്കൂര്‍
ന്യൂഡല്‍ഹി: ബഹളമയമായ ബജറ്റ്‌സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന്‌ ബഹളത്തോടെ സമാപനവും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ 22 പ്രവര്‍ത്തിദിവസങ്ങളില്‍ ഒന്നു പോലും സഭാനടപടികള്‍ പൂര്‍ണമായി നടത്താനാവാതെയാണ്‌ പിരിഞ്ഞത്‌. നടപ്പു സമ്മേളനത്തില്‍ ലോക്‌സഭയ്‌ക്ക്‌ 127 മണിക്കൂറില്‍ അധികമാണ്‌ നഷ്ടമായത്‌.

മൊത്തം 29 പ്രവര്‍ത്തിദിവസങ്ങളിലായി 34 മണിക്കൂറും അഞ്ച്‌ മിനിറ്റുമാണ്‌ സഭ സമ്മേളിച്ചത്‌. ലോക്‌സഭയില്‍ 580 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളില്‍ 17എണ്ണത്തിന്‌ മാത്രമാണ്‌ സഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയത്‌. ബാക്കിയുള്ളവയ്‌ക്ക്‌ രേഖാമൂലം മറുപടി നല്‍കി. നക്ഷത്രമിടാത്ത 6,670 ചോദ്യങ്ങള്‍ സഭയുടെ മേശപ്പുറത്ത്‌ വച്ചു. ബജറ്റ്‌ സമ്മേളനത്തില്‍ ലോക്‌സഭയില്‍ അഞ്ചു ബില്ലുകള്‍ പാസാക്കുകയും അഞ്ച്‌ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്‌തു.

നിര്‍ണായകമായ ധനബില്ല്‌ 2018 അടക്കം അഞ്ചു ബില്ലുകളാണ്‌ ലോക്‌സഭ പാസാക്കിയത്‌. അഞ്ചു ബില്ലുകള്‍ സഭയുടെ പരിഗണനയിലുമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക