Image

വൈഎസ്‌ ആറായി മമ്മൂട്ടി

Published on 07 April, 2018
വൈഎസ്‌ ആറായി മമ്മൂട്ടി

ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി വൈഎസ്‌ രാജശേഖര്‍ റെഡ്ഡിയാകാനൊരുങ്ങുകയാണ്‌ മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്‌ പോസ്റ്റര്‍ പുറത്തുവിട്ടു. യാത്രയെന്ന്‌ പേരിട്ട ഈ സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ഒന്‍പതിന്‌ ആരംഭിക്കും. നായികയായി എത്തുന്നത്‌ ലേഡി സൂപ്പര്‍സ്റ്റാര്‍ നയതാരയാണെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിനായി ഇതുവരെ ആരും നയന്‍താരയെ സമീപിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ്‌ സിനിമയില്‍ ആവിഷ്‌കരിക്കുന്നത്‌. നാഗാര്‍ജ്ജുനയായിരുന്നു മമ്മൂട്ടി അല്ലാതുള്ള ഓപ്‌ഷന്‍. മാഹി രാഘവാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്‌ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌ എന്നാണ്‌ സൂചന. ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്‌ഠിക്കുമ്പോള്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്നാണ്‌ വൈഎസ്‌ആര്‍ മരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക