Image

സല്‍മാന്‍ ഖാന് ജാമ്യം

Published on 07 April, 2018
സല്‍മാന്‍ ഖാന് ജാമ്യം

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ്ട് ജാമ്യം.

കേസില്‍ സല്‍മാന്‍ ഖാനെതിരേ ശാസ്ത്രിയ തെളിവുകളില്ലെന്ന് സല്‍മാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. രണ്ടു കൃഷ്ണമൃഗങ്ങളിലൊന്ന് അമിത ഭക്ഷണം മൂലമാണ് ചത്തതെന്നും മറ്റൊന്ന് കുഴിയില്‍ വീണതുമൂലമാണ് മരിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുണ്ടെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ സല്‍മാന്റെ വാഹനത്തിലെ രക്തകറയും കൃഷ്ണമൃഗങ്ങളുടെ രക്തവും ഒന്നാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. 

ജയിലില്‍ സല്‍മാന്‍ ഖാനു ജീവനു ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച കോടതിയാണ് സല്‍മാനു ജാമ്യം അനുവദിച്ചത്.

1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഖാന് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക