Image

ചിലര്‍ക്കു നരകം ഇഷ്ടമോ? (ബി. ജോണ്‍ കുന്തറ)

Published on 04 April, 2018
 ചിലര്‍ക്കു നരകം ഇഷ്ടമോ? (ബി. ജോണ്‍ കുന്തറ)
നരകം ഇന്നുമുതലില്ലെങ്കില്‍, ഇന്നത്തെ നല്ലമനുഷ്യന്‍ നാളെ തല്ലിപ്പൊളി ആയിമാറുമോ? നരകത്തിലും വിശ്വസിച്ചെങ്കിലേ ഈശ്വരവിശ്വാസം പൂര്‍ണമാകുകയുള്ളോ ?

നരകമെവിടെ എന്ന തലക്കെട്ടില്‍ ഞാനെഴുതിയ ലേഖനത്തിന് ചിലര്‍ എഴുതിയ പ്രതികരണങ്ങള്‍ കണ്ടതിന്‍റ്റെ വെളിച്ചത്തില്‍ ഈ ലേഖനംകൂടി എഴുതുന്നു.

പോപ്പ് ഫ്രാന്‍സിസ് നരകമുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചതില്‍ പലരും അസ്വസ്ഥത കാട്ടുന്നു. പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത് തെറ്റ് എന്നാണ് ഇവരുടെ വാദമുഗം.ഇവരില്‍ ഒട്ടനവധി യാഥാസ്ഥിതിക മതവിശ്വാസികളും പുരോഹിത വര്‍ഗ്ഗവും.

ചിലര്‍ പഴയ നിയമം മുതല്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിക്കുന്നു പ്രവാചകന്മാരും, ജീസസും, ശിഷ്യന്മാരും, സ്വര്‍ഗ്ഗവും നരകവുമുണ്ടന്നു പറഞ്ഞിരിക്കുന്നു അതിനാല്‍ നരകമുണ്ട്, അതിനെ ഒരു പോപ്പിനും പൊളിച്ചുമാറ്റുവാന്‍ പറ്റില്ല.

നരകമുണ്ടോ സ്വര്‍ഗ്ഗമുണ്ടോ ഇതേക്കുറിച്ചുള്ള സംവാദം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. പുസ്തകങ്ങളില്‍ വായിക്കുന്നതല്ലാതെ ഈസ്ഥലങ്ങള്‍ ആരും കണ്ടിട്ടില്ല. എന്നാല്‍ കണ്ടിട്ടില്ലാത്തതെല്ലാം ഇല്ലാ എന്നതിന് തെളിവുമല്ല എന്നാണ് ഒരു പക്ഷത്തിന്‍റ്റെ വാദം.ഒരു പാട്ടിന്‍റ്റെ ഈരടികള്‍ ഓര്‍ക്കുന്നു "സ്വര്‍ഗ്ഗീ എല്ലാവര്‍ക്കും ഇഷ്ട്ടം,അതുവേണം എന്നാല്‍ ആരും അവിടെ പോകുവാന്‍ തയ്യാറുമല്ല"

പോപ്പ് ഫ്രാന്‍സിസ് അദ്ധേഹത്തിന്‍റ്റെ സാമാന്യ ബോധം മുന്‍നിറുത്തി സംസാരിച്ചു അദ്ദേഹത്തിനറിയാം നരകമെന്ന റിയല്‍എസ്‌റ്റേറ്റ് എങ്ങുമില്ല എന്ന്.രണ്ടായിരവും ആറായിരവും വര്‍ഷങ്ങള്‍ക്കപ്പുറം മനുഷ്യന്‍ ഭൂമി പരന്നതെന്നും, സൂര്യന്‍ ഭൂഗോളത്തെ ചുറ്റുന്നു എന്നുമെല്ലാം വിശ്വസിച്ചിരുന്ന കാലം. അന്നത്തെ പരിമിതമായുണ്ടായിരുന്ന അറിവില്‍ നിന്നും പലരും പലേ കഥകള്‍ മെനഞ്ഞെടുത്തു അവ പിന്നീട് മതപ്രമാണികള്‍ ദൈവവചനങ്ങളാക്കി മാറ്റി ഇരുട്ട് പൈശാചിക ശക്തികളുടെ അഴിഞ്ഞാട്ടത്തിന്‍റ്റെ സമയം. ഈ ചെകുത്താന്മാര്‍ ഭൂമിക്കടിയില്‍ താമസിക്കുന്നു രാത്രിയില്‍ പുറത്തുവരും. പകലായാല്‍ വീണ്ടും നരകത്തില്‍പോയൊളിക്കും.ബ്രാം സ്‌റ്റോക്കര്‍ എഴുതിയ ഡ്രാക്കുള എന്ന കഥ വായിച്ചിട്ടു ഒറ്റക്കു കിടന്നുറങ്ങുന്നതിന് പേടിച്ചിരുന്ന സമയം ഓര്‍ത്തുപോകുന്നു.

ദൈവീ എല്ലാത്തിനേയും സൃഷ്ട്ടിച്ചു എന്നാണല്ലോ നാമെല്ലാം വിശ്വസിക്കുന്നത് എങ്കില്‍ എന്തു കാരണത്താല്‍ പിശാചിനേയും നരകത്തെയും രൂപീകരിച്ചു? ആധിയുമന്തവും അറിയാവുന്ന ഈശ്വരന്‍ മനുഷ്യന് തെറ്റു ചെയ്യുന്നതിന്, എന്തിനു സ്വാതദ്ര്യം നല്‍കി?അവന്‍ ചെയ്യുവാന്‍ പോകുന്ന തെറ്റുകള്‍ ഈശ്വരന്‍ മുന്‍കൂട്ടി കാണുന്നില്ലേ?എന്നിട്ടവനെ തരംതിരിച്ചു സ്വര്‍ഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും വിടുക ഇതൊരു ക്രൂരവിനോദമോ?

ആദിമ മനുഷ്യന്‍ ഇരുട്ടിനെ ഭയപ്പെട്ടിരുന്നു അന്നവന് ചെകുത്താനോ നരകമോ അല്ലായിരുന്നു ഭീതി പിന്നേയോവന്യമൃഗങ്ങള്‍..അവനന്ന്അടച്ചുപൂട്ടി കിടന്നുറങ്ങുവാന്‍ പാര്‍പ്പിടങ്ങള്‍ ഇല്ലായിരുന്നു. സൂര്യ പ്രകാശം കാണുവാന്‍ ആശിച്ചിരുന്ന കാലം. സൂര്യനായിരുന്നു ആദിമമനുഷ്യന്‍റ്റെ പ്രധാനരക്ഷ അതവന് ഈശ്വരനായി മാറി.

എല്ലാ മതങ്ങളുടെയും അടിത്തറ ഒരു വിശ്വാസം മാത്രം. നാം പലേ കാര്യങ്ങളും ഒരു വിശ്വാസത്തിന്‍റ്റെ പേരില്‍ ചെയ്യാറുണ്ട് എന്നാല്‍ ആ വിശ്വാസം നേരാണെന്നു തെളിയിക്കുവാനും നാം ശ്രമിക്കും. മതങ്ങളില്‍ വിശ്വസിക്കുന്നത് ഒരു തെറ്റല്ല. എന്നാല്‍ അന്ധവിശ്വാസം ശെരിയോ എന്നുകൂടി ചിന്തിക്കുന്നത് നന്ന്.

നരകം, സ്വര്‍ഗം ഈ രണ്ടു വാസസ്ഥലങ്ങള്‍, ഇവക്ക് എത്രമാത്രം സംഭവ്യത, സാധ്യത, നാംവസിക്കുന്ന ഈഭൂമിയില്‍? ഒന്നാമത് ഒരു മതവും, ദൈവീ സൃഷ്ടിച്ചിട്ടില്ല. മതങ്ങളാണ്, ഈ നരകവും സ്വര്‍ഗ്ഗവും, മനുഷ്യനെ തിന്മകളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മിനഞ്ഞെടുത്തത്. എന്നാല്‍ ആ ശ്രമം തികച്ചും പരാജയപ്പെട്ടു എന്നത് നമുക്കെല്ലാം അറിയാം.പിന്നീട് പലേ മതങ്ങള്‍ക്കും സ്വര്‍ഗ്ഗവും നരകവും ഓരോ വില്‍പ്പന ചരക്കുകളായി മാറി.

ചില പണ്ഡിതര്‍ പറയുന്നത് കേട്ടിട്ടുണ്ട് സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ നാംതന്നെ സൃഷ്ടിക്കുന്നു എന്നെല്ലാം അത് മറ്റൊരു തത്വ ശാസ്ത്രം. മനുഷ്യന്‍ സ്വാര്‍ത്ഥത കുറച്ചെല്ലാം ഉപേക്ഷിച്ചാല്‍ ഇല്ലാതാവുന്നതല്ലേ ഈ നരകവും ചെകുത്താനും?

ഇതെല്ലാം, അറിവുള്ള ഫ്രാന്‍സിസ് പാപ്പാക്കറിയാം അദ്ദേഹം നയിക്കുന്ന കത്തോലിക്കാസഭ, മുന്‍കാലങ്ങളില്‍ ഭരണകര്‍ത്താക്കള്‍ ആവിഷ്ക്കരിച്ച തത്വസംഹിതകളിലും ദൈവത്തെപ്പറ്റിയുള്ള ദുര്‍വാഗ്യാനങ്ങളിലും കുടിങ്ങിക്കിടക്കുന്നു എന്നുമറിയാം ഇതില്‍ നിന്നും സഭയെ, മിദ്യകള്‍ വെടിഞ്ഞു യഥാതഥ്യങ്ങളിലേയ്ക്ക് നയിക്കുന്നതിലാണ് പോപ്പിന്റെ ശ്രമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക